
കുറ്റിപ്പുറത്തെ ഓട്ടോ മോഷണ കേസിൽ വമ്പൻ ട്വിസ്റ്റ്. 21കാരനായ പ്രതിയെ പിടികൂടിയത് പത്തനംതിട്ടയിൽ നിന്ന്, അതാകട്ടെ, വാഴമുട്ടത്ത് കുരിശടിയിലെ മോഷണശ്രമവുമായി ബന്ധപ്പെട്ട അന്വേഷണത്തിലും. മെയ് 30ന് പുലര്‍ച്ചെ 5.30 ന് വാഴമുട്ടം സെന്റ് ബഹനാന്‍സ് പളളി കുരിശടിയുടെ ചില്ലുകള്‍ തകര്‍ക്കപ്പെട്ടു. സി ടി സി വിയില്‍ ഓട്ടോറിക്ഷയിലെത്തിയ ആളാണ് മോഷണ ശ്രമം നടത്തിയതെന്ന് വ്യക്തമായി. കൂടുതല്‍ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിനിടെയാണ് കുറ്റിപ്പുറത്തെ മോഷണ വിവരം പുറത്തുവരുന്നത്.
മെയ് 28നു രാത്രി ഓട്ടോ മോഷണം പോയി. ഉടമ പരിതിയുമായി പൊലീസിനെ സമീപിച്ചു. അന്വേഷണത്തിൽ ഓട്ടോ ഏറണാകുളം വിട്ടെന്ന് വ്യക്തമായി. പരാതിയിൽ മലപ്പുറം പോലീസും അന്വേഷണം ശക്തമാക്കി.
സിസിടിവിക്ക് പിന്നാലെ പോയ പത്തനംതിട്ട പൊലീസ് വാഴമുട്ടത്തിനു സമീപം വാടക വീട്ടില്‍ നിന്നും ഓട്ടോറിക്ഷ കണ്ടെത്തി. കൂടെ പ്രതി അനന്തകൃഷ്ണനേയും കാമുകിയേയും. ചോദ്യം ചെയ്യലിൽ രണ്ടു ബൈക്കുകൾ കൂടി 21കാരൻ മോഷ്ടിച്ച വിവരം പുറത്തുവന്നു. വാഹനങ്ങളുടെ പൂട്ട് പൊളിച്ച്- വയറുകള്‍ പ്രത്യേക നിലയില്‍ കൂട്ടിയോജിപ്പിച്ചാണ് ഇയാള്‍ വാഹനം സ്റ്റാര്‍ട്ടാക്കി കടക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

