ഒന്നാം സ്ഥാനം തൂക്കി ഡിസയര്‍; ജൂലായില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതൽ വിറ്റ കാറുകൾ ഇവ

maruti dzire top selling

ഇന്ത്യൻ കാർ വിപണി ജൂലൈ മാസം തൂക്കിയത് മാരുതി സുസുക്കി ഡിസയർ. ജൂലായിൽ മാത്രം ഡിസയറിന്റെ 20,895 കാറുകളാണ് മാരുതി ആകെ വിറ്റഴിച്ചത്. വില്പനയിൽ മുന്നിട്ടുനിന്ന ഹ്യുണ്ടായ് ക്രെറ്റ 16898 യൂണിറ്റുകളുടെ വിൽപനയോടെ രണ്ടാം സ്ഥാനത്തുണ്ട്.
ജൂൺ മാസം 15,786 യൂണിറ്റുകൾ വിറ്റ് ഏറ്റവും കൂടുതൽ കാർ വിറ്റഴിച്ച കമ്പനി എന്ന നേട്ടം ക്രെറ്റ ആയിരുന്നു സ്വന്തമാക്കിയത് . 15 മാർച്ച്, ഏപ്രിൽ മാസങ്ങളിലും ഒന്നാം സ്ഥാനം ക്രെറ്റയ്ക്കായിരുന്നു. ആ സ്ഥാനത്തേക്കാണ് നാലാം തലമുറ ഡിസയര്‍ ഇപ്പോൾ എത്തിയത്.

ALSO READ: ഓട്ടോമാറ്റിക് കാർ വാങ്ങാൻ ആലോചനയുണ്ടോ? ഗുണം മാത്രമല്ല ചില ദോഷവശങ്ങളുമുണ്ട് അറിഞ്ഞിരിക്കണം

16,604 യൂണിറ്റുകൾ വിറ്റ് മാരുതി സുസുക്കി എർട്ടിഗയാണ് ജൂലൈയിൽ വിൽപയിൽ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. വാഗൺ ആർ ആണ് ജൂലായിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നാലാമത്തെ കാർ. 14,710 യൂണിറ്റുകളുടെ വിൽപ്പനയാണ് കമ്പനി നടത്തിയത്. മാരുതി സുസുക്കിയുടെ സ്വിഫ്റ്റും ബ്രെസ്സയും ആണ് അഞ്ചും ആറും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. യഥാക്രമം 14,200, 14,100 യൂണിറ്റുകൾ ഇവർ വിറ്റഴിച്ചു.

ALSO READ: ഇലക്ട്രിക്ക് കരുത്തിൽ കുതിക്കാം, 175 കി.മി റേഞ്ച് ഒന്നരമണിക്കൂറിൽ 80% ചാർജ്, കാണാനും സുന്ദരൻ: അറിഞ്ഞിരിക്കാം പുത്തൻ അവതാരത്തെ

ഇന്ത്യൻ വിപണിയിലെ ഏറ്റവും ട്രെൻഡിങ് എസ്‌യുവികളിലൊന്നായ മഹീന്ദ്ര സ്കോർപിയോ(സ്കോർപിയോ എൻ, ക്ലാസിക്) ഏഴാം സ്ഥാനത്ത് ആണ് വില്പനയുടെ കാര്യത്തിൽ കഴിഞ്ഞമാസം ഉള്ളത്. 13,800 യൂണിറ്റുകളുടെ വിൽപനയാണ് നടത്തിയത്. മാരുതി സുസുക്കി ഫ്രോങ്ക്‌സ്, ടാറ്റ നെക്‌സോൺ, മാരുതി സുസുക്കി ബലേനോ എന്നിവയാണ് എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങൾ കരസ്ഥമാക്കിയ കാറുകൾ. 12,900 യൂണിറ്റുകളുടെ വിൽപനയുമായി മാരുതി സുസുക്കി ഫ്രോങ്ക്‌സും 12,855 യൂണിറ്റുകളുടെ വിൽപനയുമായി ടാറ്റ നെക്‌സോൺ ഉം 12,600 യൂണിറ്റുകളുടെ വിൽപനയുമായി മാരുതി സുസുക്കി ബലേനോയും ടോപ് ടെൻ പട്ടികയിൽ ഇടം പിടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News