സിയറ മുതൽ അവിന്യ വരെ: ടാറ്റ വിപണിയിലെത്തിക്കാൻ ഉദ്ദേശിക്കുന്ന പുത്തൻ വാഹനങ്ങൾ

Sierra to Avinya Tata upcoming suvs

ഇന്ത്യയിലെ ജനപ്രിയ വാഹന ബ്രാൻഡായ ടാറ്റാ മോട്ടോഴ്സ് ഏഴ് പുതിയ വാഹനങ്ങൾ 2030ന്റെ അവസാന പാദത്തോടെ വിപണിയിലെത്തിക്കാനാണ് പദ്ധതിയിടുന്നത്. വാഹനപ്രേമികൾ കാത്തിരിക്കുന്ന ടാറ്റ സിയറ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ടാറ്റയുടേതായി വിപണിയിലേക്കെത്തുന്നത്.

പ്രീമിയം ഇലക്ട്രിക് എസ്‌യുവി വിഭാഗത്തിലെ ടാറ്റ അവിന്യാണ് കൂട്ടത്തിൽ ഒന്ന്. 2027ലാണ് അവിന്യ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്. ഫ്യൂച്ചറിസ്റ്റിക് രൂപകല്പനയിലായിരിക്കും വാഹനം എത്തുന്നത്.

Also Read: നരകതുല്യ യാത്രയ്ക്ക് അവസാനമില്ല; എറണാകുളം – കൊല്ലം തീരദേശപാതയിൽ വൈകിട്ട് പുതിയൊരു മെമു കൂടി വേണമെന്ന് യാത്രികര്‍

ടാറ്റയുടെ അണിയറിയിൽ ഒരുങ്ങുന്ന മറ്റൊരുവാഹനമാണ്. ടാറ്റ സ്‍കാർലറ്റ് എന്ന കോഡ് നെയിമുള്ള കോംപാക്റ്റ് എസ്‌യുവി. 2026 ദീപാവലി സീസണോടനുബന്ധിച്ച് വാഹനം റോഡിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

പുതുതലമുറ ടാറ്റ ഹാരിയർ ടോറസ് എന്ന കോഡുനാമത്തിൽ അണിയറിൽ ഒരുങ്ങുന്നുണ്ട്. ടാറ്റാ സഫാരിയുടെ പുതുതലമുറ വേർഷനും ലിയോ എന്ന കോഡുനാമത്തിൽ അണിയറയിൽ തയ്യാറാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കോംപാക്റ്റ് എസ്‌യുവിയായ നെക്‌സോണിന്റെ ഫെയിസ്ലിഫ്റ്റും 2027-ൽ പുറത്തെത്തും.

ഇവ കൂടാതെ രണ്ട് പുതിയ കോംപാക്റ്റ് ഇലക്ട്രിക് എസ്‌യുവികളും കുനോ, ടെറ എന്നീ കോഡുനാമങ്ങളിൽ ടാറ്റ മോട്ടോഴ്‌സ് പ്ലാൻ ചെയ്യുന്നുണ്ട്. ഇ‍വയെ പറ്റിയുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News