യാത്രക്കാർക്ക് ഇനി മലബാറി ചിക്കൻ കറിയും; പുതിയ മെനുവുമായി എയർ ഇന്ത്യ

airindia_chicken-curry

അന്താരാഷ്ട്ര-ആഭ്യന്തര വിമാനസർവീസുകളിൽ പുതുക്കിയ മെനു അവതരിപ്പിച്ച് എയർ ഇന്ത്യ. ഇന്ത്യയുടെ വൈവിധ്യമാർന്ന പാചക പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ മെനു തയ്യാറാക്കിയിരിക്കുന്നത്. വടക്കേ ഇന്ത്യയിലെ അവധിലെ രാജകീയ അടുക്കളകളിലെ രുചികൾ മുതൽ ദക്ഷിണേന്ത്യയിലെ വിഭവങ്ങൾ വരെ ഉൾക്കൊള്ളുന്നതാണ് പുതിയ മെനു. പാൻ-ഏഷ്യൻ, യൂറോപ്യൻ ബിസ്‌ട്രോ, തുടങ്ങിയ അന്താരാഷ്ട്രവിഭവങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫസ്റ്റ്ക്ലാസ്, ബിസിനസ് ക്ലാസ്, പ്രീമിയം ഇക്കണോമി തുടങ്ങി എല്ലാ വിഭാഗക്കാർക്കും പ്രത്യേകം ഓപ്ഷനുകളുണ്ടാകും. കേരളാ സ്റ്റൈൽ മലബാർ ചിക്കൻ ഉൾപ്പെടുന്ന പുതിയ മെനു ഷെഫ് സന്ദീപ് കൽറയാണ് രൂപകൽപ്പന ചെയ്തത്. 

ഡൽഹിയിൽ നിന്ന് ലണ്ടൻ(ഹീത്രോ), ന്യൂയോർക്ക്, മെൽബൺ, സിഡ്‌നി, ടൊറന്റോ, ദുബായ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക് പുറത്തേക്കുള്ള മിക്ക അന്താരാഷ്ട്ര റൂട്ടുകളിലും പുതിയ മെനു അവതരിപ്പിച്ചു. മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്കും, മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്കുമുള്ള വിമാനങ്ങളിലും പുതുയ മെനു ലഭ്യമാണ്. ഘട്ടം ഘട്ടമായി എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര റൂട്ടുകളിലേക്കും പുതിയ മെനു വ്യാപിപ്പിക്കും. ഫസ്റ്റ്/ബിസിനസ് ക്ലാസിലുള്ളവർക്ക് വെജ് താലിയിൽ ആവധി അൻജീർ പസന്ദ, നോൺ വെജ് താലിയിൽ ചിക്കൻ മസാല, സൗത്ത് ഇന്ത്യൻ പ്ലാറ്റർ എന്നിവ ലഭിക്കും. പ്രീമിയം ഇക്കണോമി ക്ലാസിലുള്ളവർക്ക് രാജസ്ഥാനി ബേസൻ ചില്ല, മലബാറി ചിക്കൻകറി, മലായ് പാലക് കോഫ്ത എന്നിവയും കഴിക്കാൻകിട്ടും.

Also Read- മുംബൈയിൽ നിന്ന് സൂറത്തിലേക്ക് എത്താൻ രണ്ടു മണിക്കൂർ മതി; രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027ൽ

ഇന്ത്യൻ രുചികളെ ആഗോള വിഭവങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ട് രുചികരമായ ഒരു കഥയാണ് ഈ മെനു നെയ്‌തെടുക്കുന്നത്. യാത്രക്കാരുമായി അടുപ്പം സ്ഥാപിക്കുന്നതിനായി പ്രാദേശികമായ വിഭവങ്ങളും യൂറോപ്യൻ ബിസ്‌ട്രോ, പാൻ-ഏഷ്യൻ പോലുള്ള ആഗോള വിഭവങ്ങളും ഇതിൽ ഒരുക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യൻ വിഭവങ്ങൾ പോലുള്ള പ്രാദേശിക വിഭവങ്ങൾ ഇന്ത്യയുടെ പൈതൃകം യാത്രക്കാർക്ക് പരിചയപ്പെടുത്തുകയും തനത് ഭക്ഷണാനുഭവം രുചിച്ചറിയാനുള്ള അവസരം നൽകുകയും ചെയ്യുമെന്ന് എയർലൈൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News