അൽ ഹിന്ദ് എയറിനും ഫ്ലൈ എക്‌സ്‌പ്രസിനും സർക്കാറിന്റെ പച്ചക്കൊടി

ഇന്ത്യൻ വ്യോമയാന മേഖലയ്ക്ക് പുതിയ ഉണർവേകി രണ്ട് പുതിയ എയർലൈൻ കമ്പനികൾക്ക് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം അനുമതി നൽകി. അൽ ഹിന്ദ് എയർ , ഫ്ലൈഎക്‌സ്‌പ്രസ് എന്നീ വിമാനക്കമ്പനികൾക്കാണ് മന്ത്രാലയത്തിൽ നിന്ന് ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്’ ലഭിച്ചത്. അടുത്ത വർഷം തന്നെ ഈ രണ്ട് കമ്പനികളും സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ, ഉത്തർപ്രദേശ് ആസ്ഥാനമായ ശംഖ് എയറും 2026ൽ സർവീസ് ആരംഭിക്കാൻ സാധ്യതയുണ്ട്.

“ഇന്ത്യൻ ആകാശത്ത് പറക്കാൻ ആഗ്രഹിക്കുന്ന പുതിയ എയർലൈൻ ടീമുകളുമായി കഴിഞ്ഞ ഒരാഴ്ചക്കിടെ കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ശംഖ് എയറിന് നേരത്തെ തന്നെ എൻ ഓ സി ലഭിച്ചിരുന്നു. അൽ ഹിന്ദ് എയറിനും ഫ്ലൈഎക്‌സ്‌പ്രസിനും ഈ ആഴ്ച നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു,” എന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കെ. രാമ്മോഹൻ നായിഡു എക്‌സിൽ കുറിച്ചു.

ലോകത്തിലെ അതിവേഗം വളരുന്ന ആഭ്യന്തര വ്യോമയാന വിപണികളിലൊന്നായ ഇന്ത്യയിൽ കൂടുതൽ വിമാന ഓപ്പറേറ്റർമാരെ കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. നിലവിൽ ഇൻഡിഗോയും എയർ ഇന്ത്യ ഗ്രൂപ്പും ചേർന്ന് ആഭ്യന്തര വിപണിയുടെ 90 ശതമാനത്തിലധികം പങ്കാളിത്തം കൈവശം വയ്ക്കുന്നു.

പുതിയ എയർലൈൻ കമ്പനികൾ മേഖലാ ‘കണക്ടിവിറ്റിക്ക്’ വലിയ സഹായമാകുമെന്നാണ് വിലയിരുത്തൽ. കേരളം ആസ്ഥാനമായ അൽഹിന്ദ് ഗ്രൂപ്പാണ് അൽ ഹിന്ദ് എയറിനു പിന്നിൽ . ചെറുവിമാനങ്ങളുമായി ആഭ്യന്തര സർവീസുകൾ ആരംഭിക്കുകയാണ് അൽ ഹിന്ദിന്റെ പദ്ധതി. പിന്നീട് അന്താരാഷ്ട്ര റൂട്ടുകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News