ഈ വെള്ളക്കാരൻ ഇനി ‘ഇന്ത്യക്കാർക്ക് സ്വന്തം’; 7,765 കോടിക്ക് കെടിഎമ്മിനെ പൂർണമായും ഏറ്റെടുത്ത് ബജാജ്

bajaj acquires ktm

സ്പോർട്സ് ബൈക്ക് പ്രേമികളുടെ സ്വപ്ന വാഹനമായ കെ ടി എം ഇനി ‘ഇന്ത്യക്കാർക്ക് സ്വന്തം’. ഓസ്ട്രിയൻ കമ്പനിയായ കെടിഎമ്മിന്‍റെ ഭൂരിപക്ഷവും വരുന്ന ഓഹരിയുടെ ഉടമസ്ഥാവകാശം ബജാജ് സ്വന്തമാക്കി. 800 മില്യൺ യൂറോ (ഏകദേശം 7,765 കോടി രൂപ)യുടെ ഏറ്റെടുക്കലിലൂടെയാണ് പൂനെ ആസ്ഥാനമായുള്ള ഇന്ത്യൻ ഇരുചക്ര വാഹന ബ്രാൻഡായ ബജാജ് ഓട്ടോ ലിമിറ്റഡ് കെടിഎമ്മിനെ സ്വന്തമാക്കിയത്. വലിയ ആരാധക വൃന്ദമുണ്ടായിട്ടും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഓസ്ട്രിയന്‍ ബ്രാന്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.

ബജാജിന്റെ ഏറ്റെടുക്കലോടെ ഇത് മറികടക്കാൻ കെടിഎമ്മിന് സാധിക്കും. പ്രീമിയം, സ്‌പോര്‍ട്‌സ് വിഭാഗങ്ങളില്‍ ആഗോള വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ബജാജ് ഇത്തരത്തിലൊരു നീക്കം നടത്തിയത്. മാസങ്ങൾക്ക് മുമ്പേ തന്നെ ഏറ്റെടുക്കൽ പ്രക്രിയ ആരംഭിച്ച ബജാജ്, നിലവിൽ കമ്പനിയുടെ 74.9% ഉടമസ്ഥതയും സ്വന്തം പേരിലാക്കിയിട്ടുണ്ട്.

ALSO READ; ഇനി കൂടുതൽ സ്മാർട്ട് ; കെഎസ്ആർടിസി തിരുവനന്തപുരം-ബാംഗ്ലൂർ സെക്ടറിലെ എല്ലാ ബസുകളും സീറ്റർ കം സ്ലീപ്പർ ബസ് ആക്കി

14.5% ഓഹരികള്‍ സ്വന്തമാക്കി 2007 ലാണ് ബജാജ് കെടിഎമ്മിലേക്കെത്തുന്നത്. 2012-ല്‍ ബജാജിന്റെ പിന്തുണയോടെ യുവാക്കളുടെ ഹരമായ ‘ഡ്യൂക്ക് 200’ കെ ടി എം ഇന്ത്യൻ വിപണിയിലെത്തി. ഡ്യൂക്ക് വാൻ വിജയമാവുകയും 2020 ൽ ബജാജിന്റെ ഓഹരി പങ്കാളിത്തം 48% ആയി ഉയരുകയും ചെയ്തു. നിലവിൽ ഉടമസ്ഥത പൂർണ്ണമായും കയ്യിലായതോടെ കെടിഎമ്മിന്‍റെ ഭാവി പരിപാടികൾ, ഉത്പന്നങ്ങൾ, വിൽപന തന്ത്രങ്ങൾ അടക്കമുള്ള സുപ്രധാന തീരുമാനങ്ങൾ ഇനി പൂനെയിലുള്ള ബജാജ് ആസ്ഥാനത്ത് നിന്നാകും തീരുമാനിക്കപ്പെടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News