ഇതാടാ പെണ്ണ്; മാസ ശമ്പളം 45000 രൂപ, ജോലി റിക്ഷ ഡ്രൈവർ, വ്യത്യസ്തതയിലൂടെ വൈറലായി ഒരു ബെം​ഗളൂരുകാരി

lady auto driver

നീ പെണ്ണാണ് അത് ചെയ്യാൻ പാടില്ല ഇത് ചെയ്യാൻ പാടില്ല എന്ന ആ പഴയ രീതിയൊക്കെ മാറി മാഷെ. ഇപ്പോൾ തൊഴിലിടങ്ങളും തുല്യത കൈവരിച്ചിരിക്കുകയാണ് അതിന് ഉത്തമ ഉദാഹരണമാണ് ഈ ബെം​ഗളൂരുകാരി. ബെം​ഗളൂരിൽ നിന്നുള്ള സ്നേഹയുടെ ഹൃദയസ്പർശിയായ ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഈ പ്രചേദനാത്മകമായ കഥ പുറം ലോകമറിയുന്നത്.

എന്നത്തെയും പോലെ ഓട്ടോ റിക്ഷ റൈഡ് ബുക്ക് ചെയ്തു നിൽക്കവെ ഒരു സ്ത്രീയാണ് താൻ സഞ്ചരിക്കുന്ന വണ്ടിയുടെ ഡ്രൈവർ എന്നറിഞ്ഞപ്പോൾ തന്നെ ഒരുപാട് സന്തോഷമായെന്ന് സ്നേഹ പറയുന്നു. യാത്രക്കിടയിൽ അവർ തന്റെ ജോലിയെക്കുറിച്ചും കിട്ടുന്ന സമ്പാദ്യത്തെക്കുറിച്ചും അറിഞ്ഞപ്പോൾ അതിൽ കൂടുതൽ സന്തോഷം തോന്നി എന്നും പറയുന്നു. ഈ ജോലിയിലൂടെ തനിയ്ക്ക് മാസം 45000 രൂപയോളം സമ്പാദ്യം ലഭിക്കുന്നുണ്ട്. മാത്രമല്ല താൻ ഈ ജോലിയിൽ പൂർണ തൃപ്തയാണ്. ഒരു ഡ്രൈവർ എന്ന നിലയിൽ ആളുകൾ തന്നെ ബഹുമാനിക്കുന്നുണെന്നും അവർ പറഞ്ഞതായി സ്നേഹ കുറിച്ചു.

Alao read : കമ്പനിയുടെ ആദ്യത്തെ ജീവനക്കാരന് മഹീന്ദ്രയുടെ സ്റ്റൈലൻ ഇവി സമ്മാനം; സോഷ്യൽ മീഡിയയിൽ വൈറലായി ഈ ന്യൂജെൻ മുതലാളിമാർ

സോഷ്യൽ മീഡിയയിൽ എല്ലാപേരും സ്നേഹയുടെ പോസ്റ്റ് ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. ഓട്ടോ ടാക്സി ഡ്രൈവർമാരായി സ്ത്രീകൾ കൂടുതൽ രം​ഗത്തേയ്ക്ക് വരണമെന്നും, വനിത യാത്രക്കാർക്ക് ഇത് കൂടുതൽ സുരക്ഷ നൽകുമെന്നും പലരും കമന്റ് സെക്ഷനുകളിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News