ബോയിംഗ് ഡ്രീംലൈനര്‍ വിമാനത്തിലെ തകരാർ; എയര്‍ ഇന്ത്യയോട് വിശദീകരണം തേടി ബ്രിട്ടണ്‍ വ്യോമയാന റെഗുലേറ്റര്‍

air india

ബോയിംഗ് ഡ്രീംലൈനര്‍ വിമാനത്തിലെ തകരാരില്‍ എയര്‍ ഇന്ത്യയോട് വിശദീകരണം തേടി ബ്രിട്ടണ്‍ വ്യോമയാന റെഗുലേറ്റര്‍. ഒരാഴ്ചക്കകം വിശദീകരണം നല്‍കണം. മറുപടി നല്‍കിയില്ലെങ്കില്‍ നിയന്ത്രണ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ്. ലണ്ടന്‍ – ബംഗളുരു വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ച് തകരാറിനെ തുടര്‍ന്നാണ് വിശദീകരണം തേടിയത്. അതേസമയം വിനാനങ്ങളിലെ പരിശോധന പൂര്‍ത്തിയാക്കിയെന്നും കേടുപാടുകള്‍ കണ്ടെത്തിയില്ലെന്നുമാണ് എയര്‍ ഇന്ത്യ നേരത്തെ വിശദീകരിച്ചത്.

Also read: നമ്മ മെട്രോയില്‍ യാത്രക്കാരുടെ മോശം പെരുമാറ്റത്തിൽ വർധനവ്; ഒരു ലക്ഷത്തിലധികം നിയമലംഘനങ്ങള്‍ രജിസ്റ്റർ ചെയ്തു

ബ്രിട്ടനിലെ സിവിൽ ഏവിയേഷൻ അതോറിറ്റി ഫെബ്രുവരി 3-ന് അയച്ച കത്തിൽ, എയര്‍ ഇന്ത്യ ഒരാഴ്ചയ്ക്കകം മറുപടി നൽകിയില്ലെങ്കിൽ ബോയിംഗ് 787 വിമാനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എയർ ഇന്ത്യ തങ്ങളുടെ കൈവശമുള്ള എല്ലാ ബോയിംഗ് 787 വിമാനങ്ങളിലും ഡിജിസിഎ നിർദ്ദേശിച്ച പരിശോധനകൾ പൂർത്തിയാക്കിയതായും മറ്റ് പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അറിയിച്ചിട്ടുണ്ട്.

എന്നാൽ, ബോയിംഗ് 787 വിമാനങ്ങളിൽ ഇന്ധന സ്വിച്ചുകളിൽ തനിയെ മാറ്റമുണ്ടാകുന്ന മൂന്ന് സംഭവങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇതിലെ വൈദ്യുത തകരാറുകളെക്കുറിച്ച് അടിയന്തര അന്വേഷണം വേണമെന്നും ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News