
ഇലക്ട്രിക് കാറുകളുടെ വിപുലമായ ശ്രേണി കൂടുതൽ വികസിപ്പിക്കാനൊരുങ്ങി പ്രശസ്‍ത ചൈനീസ് വാഹന ബ്രാൻഡായ ബിവൈഡി അറ്റോ 2.
കമ്പനി നേരത്തെ തന്നെ അറ്റോ 3, സീൽ, ഇമാക്സ് 7, സീലിയൻ തുടങ്ങിയ കാറുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരുന്നു. ഇതിനു പുറമേ കമ്പനി ഇപ്പോള്‍ പുതിയ പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്‌യുവി അറ്റോ 2 ഇന്ത്യയിൽ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. ഈ കാർ ഇന്ത്യൻ റോഡുകളിൽ പരീക്ഷണം നടത്തുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു.
ALSO READ: ഇലക്ട്രിക് ആയി എത്തുന്നു റോയൽ എൻഫീൽഡ് ഹിമാലയൻ: ചിത്രങ്ങൾ പുറത്ത്; ലോഞ്ച് ഡീറ്റയിൽസ്
പരീക്ഷണത്തിലിരിക്കുന്ന മോഡൽ കാമഫ്ലേജിൽ പൊതിഞ്ഞ നിലയിലാണെങ്കിലും നിരവധി വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. ഈ മോഡൽ യുകെ വിപണിയിൽ ഇതിനോടകം തന്നെ ലോഞ്ച് ചെയ്തിട്ടുണ്ട്. ഇതിന്‍റെ ഫീച്ചറുകളിലും സജ്ജീകരണത്തിലും ചില മാറ്റങ്ങൾ നിര്‍മ്മാതാക്കള്‍ വരുത്തുമെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ, ഇന്ത്യയിലെ വില 35 ലക്ഷം രൂപയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയിൽ ലോഞ്ച് ചെയ്ത ശേഷം, ഈ കാർ ക്രെറ്റ ഇലക്ട്രിക്കുമായി നേരിട്ട് മത്സരിക്കും.
ALSO READ: ഹിറ്റായി ഹ്യുണ്ടായിയുടെ ഡിജിറ്റൽ കീ
യൂറോ-സ്പെക്ക് ബിവൈഡി അറ്റോ 2 ഇന്ത്യയിൽ പുറത്തിറക്കുമ്പോൾ , 45 kWh ബിവൈഡി ബ്ലേഡ് ബാറ്ററി പായ്ക്കായിരിക്കും ഇതിന് കരുത്ത് പകരുക. ഒറ്റ ചാർജിൽ 463 കിലോമീറ്റർ വരെ ഡബ്ല്യുഎൽടിപി റേഞ്ച് ഈ മോഡല്‍ വാഗ്‍ദാനം ചെയ്യുന്നതായിരിക്കും. പരമാവധി 174 bhp പവറും 290 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുള്ള ഒരു ഫോർ വീൽ ഡ്രൈവ് മോട്ടോറാണ് ബിവൈഡി അറ്റോ 2 വിന് കരുത്ത് പകരുന്നത്. 160 kmph പരമാവധി വേഗതയിൽ 7.9 സെക്കൻ്റിനുള്ളിൽ പൂജ്യം മുതൽ 100 kmph വരെ വേഗത കൈവരിക്കാൻ ഈ ഇലക്ട്രിക് വാഹനത്തിനെ പ്രാപ്‍തമാക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

