ചെന്നൈ-സിംഗപ്പൂർ ഇൻഡി​ഗോ വിമാനത്തിൽ സാങ്കേതിക പ്രശ്നം 200 യാത്രക്കാർ കുടുങ്ങി

indigo flight+ flight delayed

ചെന്നൈയിൽ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡി​ഗോ വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് യാത്ര നാല് മണിക്കൂറിലധികം വൈകി. രാവിലെ 7.20-ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോയുടെ 6E 1035 വിമാനമാണ് നാല് മണിക്കൂർ 19 മിനിറ്റ് വൈകിയാണ് യാത്ര തുടർന്നത്.

ചെന്നൈയിലെ ഉയർന്ന താപനിലയെ തുടർന്ന് വിമാനത്തിന്റെ എയർ കണ്ടീഷൻ സംവിധാനത്തിൽ തകരാർ സംഭവിച്ചതാണ് വൈകലിന് കാരണമെന്ന് വിമാന കമ്പനി അറിയിച്ചു. ഇമിഗ്രേഷൻ ക്ലിയറൻസ് പൂർത്തിയാക്കിയ യാത്രക്കാരെ ഡീബോർഡ് ചെയ്യുന്നത് സാങ്കേതികമായും സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരവും സങ്കീർണമായ നടപടിയായതിനാൽ യാത്രക്കാരെ വിമാനത്തിൽ നിന്നിറക്കാനായില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇതിനിടെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുമ്പോൾ കോക്ക്പിറ്റ് ക്രൂ അംഗങ്ങളുടെ അനുവദനീയമായ ഫ്ലൈറ്റ് ഡ്യൂട്ടി സമയം കഴിഞ്ഞതായും റിപ്പോർട്ടുണ്ട്. ഇതോടെ പുതിയ ക്രൂ അംഗങ്ങൾ എത്തുന്നതിനായി അധിക സമയം കൂടി വേണ്ടിവന്നതും വൈകലിന് കാരണമായി.

Also read :

യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച ഇൻഡിഗോ, പ്രശ്നം എത്രയും വേഗം പരിഹരിച്ച് യാത്ര സുരക്ഷിതമായി തുടരാൻ എല്ലാ നടപടികളും സ്വീകരിച്ചുവെന്ന് അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പരമപ്രധാനമെന്നുമാണ് കമ്പനിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News