
വിമാനയാത്രക്കാർക്ക് ഏറെ സന്തോഷം നൽകുന്ന മാറ്റങ്ങളുമായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനകം പ്രത്യേക ചാർജ് നൽകാതെ ടിക്കറ്റുകൾ ക്യാൻസൽ ചെയ്യാനും മറ്റൊരു സമയത്തേക്ക് മാറ്റി എടുക്കാനും അനുവദിക്കുന്ന വലിയ പരിഷ്‌കാരം കൊണ്ടുവരാനാണ് ഡിജിസിഎ തയ്യാറെടുക്കുന്നത്.
ടിക്കറ്റ് റീഫണ്ട്, കാൻസലേഷൻ തുടങ്ങിയ ചട്ടങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്‌കാരം. ഇതിനായുള്ള കരടുരേഖ തയ്യാറാക്കി കഴിഞ്ഞു. ടിക്കറ്റിന്റെ തുക പൂർണമായും തിരിച്ച് ലഭിക്കുന്ന ഈ സൗകര്യം എല്ലാ എയർലൈനുകൾക്കും ബാധകമാകും. എങ്കിലും ഈ ഫ്രീ ക്യാൻസലേഷൻ സൗകര്യം ലഭിക്കാൻ യാത്രക്കാർ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.
ALSO READ: ബെംഗളൂരു-എറണാകുളം ഇന്‍റർസിറ്റിയിൽ ഡിസംബർ മൂന്ന് മുതൽ ടിക്കറ്റ് നിരക്ക് കുറയും; മാറ്റം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ആകുന്നതോടെ
ഒന്ന് ആഭ്യന്തര സർവീസുകൾക്കായി ടിക്കറ്റ് ബുക്ക് ചെയ്യുന്നത് വിമാനം പുറപ്പെടുന്നതിന് ചുരുങ്ങിയത് 5 ദിവസമെങ്കിലും മുൻപേ ആയിരിക്കണം. രണ്ട് ഇന്റർനാഷണൽ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് വിമാനം പുറപ്പെടുന്നതിന് 15 ദിവസം മുൻപേ ആയിരിക്കണം. ഈ സമയപരിധി പാലിക്കാതെയാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്കിൽ യാത്രക്കാർ സാധാരണഗതിയിലുള്ള കാൻസലേഷൻ ചാർജ് നൽകേണ്ടിവരും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

