
ഡീസൽ കാറുകളോടുള്ള ജനങ്ങളുടെ പ്രിയം ആഗോളതലത്തിൽ തന്നെ കുറയുന്ന പ്രതിഭാസമാണ് ഇപ്പോളുള്ളത്. കർശന നിയന്ത്രണങ്ങൾ, മലിനീകരണം കുറഞ്ഞ മറ്റു വാഹനങ്ങളുടെ കടന്നു വരവ് എന്നതാണ് പ്രധാനമായും ഡീസൽ വാഹനങ്ങോളോടുള്ള പ്രിയം കുറയാൻ കാരണം. ഡീസൽഗേറ്റ് അഴിമതിയും ഡീസൽ വാഹനങ്ങൾക്കുള്ള പ്രതിച്ഛായ നഷ്ടമാകാൻ കാരണമായി.
സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഫോക്സാവാഗൺ കമ്പനി മലിനീകരണ പരിശോധനകളിൽ തട്ടിപ്പ് നടത്തിയെന്ന 2015ൽ പുറത്തുവന്ന ഡീസൽഗേറ്റ് അഴിമതിയും. അതോടൊപ്പം തന്നെ മലിനീകരണത്തിലുള്ള പുതിയ മാനദണ്ഡങ്ങൾ പാലിക്കാൻ വിലയേറിയ ശുദ്ധീകരണ സംവിധാനങ്ങൾ ഡീസൽ വാഹനങ്ങളിൽ ആവശ്യമായി വന്നത് ഡീസൽ വാഹനങ്ങളുടെ വിലയും പരിപാലന ചെലവുകൾ വർദ്ധിപ്പിച്ചതും വിപണയിൽ ഡീസൽ വാഹനങ്ങളുടെ പ്രിയം കുറയാൻ കാരണമായി.
Also Read: ഡ്രൈവിങ് ടെസ്റ്റ് പാസായാല്‍ ഉടന്‍ ലൈസന്‍സ്; പുതിയ സംവിധാനവുമായി എംവിഡി
വിപണിയിൽ ഇലക്ട്രിക് ഹൈബ്രിഡ് കാറുകളുടെ അതിവേഗ വളർച്ചയും ബാറ്ററി വിലകൾ കുറയുന്നത് ഇവി വാഹനങ്ങളുടെ വിലകുറയ്ക്കുന്നതും ഡീസൽ വാഹനങ്ങൾക്ക് വിപണിയിൽ തിരിച്ചടിയായിട്ടുള്ളതാണ്. റീസെയിൽ വാല്യൂ ഇടിയുന്നതും ഡീസൽ വാഹനങ്ങളെ പ്രതികൂലമായി ബാധിച്ചു. വർധിച്ചു വരുന്ന നികുതിയും ഭാവിയിൽ ഏർപ്പെടുത്തിയേക്കാവുന്ന നിയന്ത്രണങ്ങളുമാണ് ഡീസൽ വാഹനങ്ങളുടെ റീസെയിൽ വാല്യൂ ഇടിയുന്നതിന്റെ പ്രധാന കാരണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

