
ദൈർഘ്യമേറിയ കാർ യാത്രകൾ ആസ്വാദ്യകരമായ അനുഭവമായിരിക്കുമ്പോഴും, ചെറിയ അശ്രദ്ധകൾ വലിയ ബുദ്ധിമുട്ടുകൾക്ക് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ലോങ് ഡ്രൈവിന് പുറപ്പെടുന്നതിന് മുൻപ് കാറിൽ നിർബന്ധമായി കരുതേണ്ട ചില കാര്യങ്ങളെക്കുറിച്ച്
മുഴുവൻ യാത്രികരും ശ്രദ്ധിക്കേണ്ടതുണ്ട്.
വാഹനത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ്, ഡ്രൈവിംഗ് ലൈസൻസ്, പിയൂസി സർട്ടിഫിക്കറ്റ് തുടങ്ങിയ അടിസ്ഥാന രേഖകൾ കാറിൽ ഉണ്ടാകണ്ടേതാണ്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഫസ്റ്റ് എയ്ഡ് കിറ്റ്, സ്പെയർ ടയർ, പഞ്ചർ കിറ്റ്, ജമ്പർ കേബിൾ, ടോർച്ച് തുടങ്ങിയവയും വാഹനത്തിൽ ഒരുക്കിയിരിക്കണം.
Also read; കാറിന്റെ ടയറിനും ചിലത് പറയാനുണ്ട്! മാറ്റേണ്ട സമയത്തിന്റെ പ്രധാന സൂചനകൾ
യാത്രക്കിടയിൽ ഭക്ഷണശാലകൾ ലഭിക്കാത്ത സാഹചര്യം കണക്കിലെടുത്ത് കുടിവെള്ളവും ലഘുഭക്ഷണവും കരുതുന്നതും പ്രധാനമാണ്. അതേസമയം, നാവിഗേഷനും അടിയന്തര ആശയവിനിമയത്തിനുമായി മൊബൈൽ ചാർജറും പവർ ബാങ്കും കാറിൽ സൂക്ഷിക്കുമന്നതും നന്നായിരിക്കും. കാലാവസ്ഥ വ്യതിയാനങ്ങൾ കണക്കിലെടുത്തുള്ള തയ്യാറെടുപ്പുകളും അനിവാര്യമാണ്. മഴക്കാല യാത്രകളിൽ കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകൾ യാത്രയെ കൂടുതൽ സുരക്ഷിതവും സുഖകരവും ആക്കുകയും ചെയ്യും. ദീർഘയാത്രകൾ ആസ്വദിക്കുമ്പോഴും സുരക്ഷയ്ക്ക് മുൻഗണന നൽകേണ്ടുന്നത് അത്യാവശ്യമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

