
അബുദാബി: ഇന്ത്യയുടെ യുദ്ധ വിമാനമായ തേജസ് പൈലറ്റ്, വിങ് കമാന്‍ഡര്‍ നമൻഷ് സ്യാൽ അപകടത്തിൽപെട്ട ശേഷവും എയർ ഷോ തുടർന്നതിൽ വിശദീകരണം നൽകി സംഘാടകര്‍. അപകടത്തിൽപ്പെട്ട് അന്തരിച്ച നമൻഷ് സ്യാലിന്റെ കഴിവിനും സേവനത്തിനുമുള്ള ആദര സൂചകമായിട്ടാണ് എയർ ഷോ തുടർന്നതെന്നായിരുന്നു സംഘാടകർ നൽകിയ വിശദീകരണം.
എയർ ഷോയിൽ പങ്കെടുത്ത മറ്റ് അംഗങ്ങളുമായി സംസാരിച്ചാണ് അത്തരമൊരു തീരുമാനത്തിലേക്ക് തങ്ങൾ എത്തിയതെന്നും സംഘാടകർ കൂട്ടി ചേർത്തു. അപകട ശേഷവും എയർ ഷോ തുടർന്നതിനെതിരെ അമേരിക്കൻ പൈലറ്റ് രംഗത്തെത്തിയിരുന്നു. അപകട ശേഷവും ഷോ തുടരാനുള്ള തീരുമാനം ഞെട്ടിച്ചെന്നായിരുന്നു യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ് പൈലറ്റ് മേജർ ടെയ്ലർ ഫെമ ഹൈസ്റ്റർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ALSO READ : എയർ ഷോയ്ക്കിടെ തകർന്നു വീണ് തേജസ്; പൈലറ്റിന് ദാരുണാന്ത്യം
വ്യോമാഭ്യാസ പ്രകടത്തിനിടെ തേജസ് വിമാനം അപകടത്തിൽ പെട്ട് പൈലറ്റ് നമൻഷ് സ്യാൽ മരിച്ച സമയത്ത് ഞങ്ങളുടെ ടീം പ്രകടനത്തിനായി തയ്യാറെടുക്കുകയായിരുന്നു. അപകട വാർത്തയുടെ ഞെട്ടലിൽ നിൽക്കുമ്പോഴാണ് ഷോ തുടരുമെന്ന് അറിയിപ്പ് വന്നത് . ഇതിൽ പ്രതിഷേധിച്ചാണ് ഞങ്ങളുടെ ടീം പിന്മാറിയതെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. അമേരിക്കൻ പൈലറ്റിന്‍റെ പോസ്റ്റ് ചര്‍ച്ചയായതോടെയാണ് സംഘാടകര്‍ ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

