
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് , ഇന്ന് രാവിലെ എറണാകുളം ജങ്ഷനിൽ നിന്നും രാവിലെ 8:40ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 22816 എറണാകുളം ജങ്ഷൻ – ബിലാസ്പൂർ സൂപ്പർഫാസ്റ്റ് ട്രെയിനിന്റെ സമയം പുനഃക്രമീകരിച്ചു.
8 മണിക്കൂർ 35 മിനിറ്റ് വൈകി മാത്രമേ ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടൂ എന്ന് സതേൺ റെയിൽവേ അറിയിച്ചു. ഇന്ന് വൈകീട്ട് 5:15നെ എറണാകുളം ജങ്ഷനിൽ നിന്നും ട്രെയിൻ പുറപ്പെടുക.
ALSO READ: ഇൻഡിഗോ പ്രതിസന്ധി:വിശദീകരണം നൽകാൻ സിഇഒ പീറ്റർ എൽബെഴ്സ് ഡിജിസിഎയ്ക്ക് മുന്നിൽ ഹാജരാകും
എറണാകുളം ജങ്ഷനിൽ എത്തിച്ചേരേണ്ട 22815 ബിലാസ്പൂർ – എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് വൈകുന്നതാണ് ഈ ട്രെയിനും പുറപ്പെടുന്നത് വൈകാൻ കാരണമെന്ന് റെയിൽവേ അറിയിച്ചു.
English summary : Train No. 22816 Ernakulam Jn –Bilaspur SF Express scheduled to depart from Ernakulam Jn today at 8:40 AM, has been rescheduled to depart today evening at 5:15 PM.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

