
ഇന്ത്യയുടെ യുദ്ധ വിമാനമായ തേജസ് അപകടത്തിൽപ്പെട്ട ശേഷം ഏറെ ചർച്ച ചെയ്യപ്പെട്ട വാക്കുകളിൽ ഒന്നന്നാണ് ജി ഫോഴ്സ് ബ്ലാക്ക് ഔട്ട്.
എന്താണ് ജി-ഫോഴ്സ് (G-Force)
ഒരു വസ്തുവിന്മേൽ അനുഭവപ്പെടുന്ന ഗുരുത്വാകർഷണ ബലത്തിന്റെയും (Force of Gravity) വേഗതയുടെയും ഫലമായി ശരീരം അനുഭവിക്കുന്ന ഗ്രാവിറ്റേഷൻ സമ്മർദ്ദമാണ് ജി-ഫോഴ്സ്. ഭൂമിയിലെ സാധാരണ ഗുരുത്വാകർഷണ ബലം1 G യാണ്. ഒരു ഫൈറ്റർ ജെറ്റ് വളരെ വേഗത്തിൽ ദിശ മാറ്റുമ്പോഴോ (ഉയരുമ്പോൾ, താഴേക്ക് തിരിയുമ്പോൾ), കൂടുതൽ വേഗതയിൽ സഞ്ചരിക്കുമ്പോഴോ, അതിലെ പൈലറ്റിനും വിമാനത്തിനും ഈ ഗുരുത്വാകർഷണ ബലത്തിന്റെ നിരവധി മടങ്ങ് അധിക സമ്മർദ്ദം അനുഭവപ്പെടും. ഇതിനെയാണ് ഏഘീമറ എന്ന് വിളിക്കുന്നത്.
വിമാനം മുകളിലേക്ക് ഉയരുകയോ ശക്തമായി പെട്ടന്ന് വളവുകൾ എടുക്കുകയോ ചെയ്യുമ്പോൾ പോസിറ്റീവ് ജി (+G) യും, വിമാനം അതിവേഗം താഴേക്ക് പറക്കുകയോ തലകീഴായി പറക്കുകയോ ചെയ്യുമ്പോൾ നെഗറ്റീവ് ജി (G)യും അനുഭവപ്പെടുന്നു. പോസിറ്റീവ് ജി ഉണ്ടാവുമ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയൽ, കാഴ്ച മങ്ങൽ, ബോധക്ഷയം എന്നിവ ഉണ്ടാകുന്നു. നെഗറ്റീവ് ജി ഉണ്ടാവുമ്പോൾ രക്തം ശക്തമായി തലയിലേക്ക് തള്ളപ്പെടുന്നു . ഇത് കാഴ്ച ചുവന്നു പോവുന്നതിന് കാരണമാവുന്നു. ഇതു തലച്ചോറിനു ദോഷകരമാണ്
ALSO READ : അപകടത്തിന് ശേഷവും ദുബായ് എയര്‍ ഷോ തുടർന്നു; വിശദീകരണവുമായി എയര്‍ ഷോ സംഘാടകര്
ഫൈറ്റർ ജെറ്റുകൾക്ക് +9 G വരെ താങ്ങാൻ കഴിയുമെങ്കിലും അതിനകത്തുള്ള പൈലറ്റുമാർക്ക് ഇത്രയും അതിജീവിക്കുന്നതിന് പരിമിതികളുണ്ട്. തലച്ചോറിലേക്ക് ആവശ്യത്തിന് രക്തം എത്താതെ വരുമ്പോൾ പൈലറ്റിന് നിമിഷ നേരത്തേക്ക് ബോധം നഷ്ടപ്പെടാം. ഇതിനെയാണ് G-LOC (G-induced Loss of Consciounsess) എന്ന് വിളിക്കുന്നത്. G-LOC സംഭവിക്കുമ്പോൾ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഇത് അപകടത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ജി ഫോഴ്സ് കാരണം ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങൾ നേരിടാൻ പൈലറ്റുമാർക്ക് വിശദമായ പരിശീലനം ലഭിക്കാറുണ്ട്. ഭാരം ഉപയോഗിച്ചുള്ള പ്രത്യേക വ്യായാമ മുറകൾ, കാലുകളിൽ രക്തം കെട്ടിനിൽക്കുന്നത് ഒഴിവാക്കാനുള്ള പോസ്ചറിങ് എന്നിവയൊക്കെയാണ് അവയിൽ ചിലത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

