
ട്രെയിൻ യാത്ര പ്ലാൻ ചെയ്യുമ്പോൾ അവസാന നിമിഷം ടിക്കറ്റ് കിട്ടാത്തതാണോ നിങ്ങളുടെ പ്രശ്നം? കൺഫേം ടിക്കറ്റില്ലാതെ വെയിറ്റിംഗ് ലിസ്റ്റുമായി റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്നവർക്ക് ആശ്വാസകരമായ ഒരു വാർത്തയുണ്ട്. ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ചാർട്ട് തയ്യാറാക്കിയാൽ പോലും ഒഴിവുള്ള സീറ്റുകൾ കണ്ടെത്താനും അവ ബുക്ക് ചെയ്യാനും ഒരു എളുപ്പവഴിയുണ്ട്.
ട്രെയിൻ പുറപ്പെടുന്നതിന് ഏകദേശം നാല് മണിക്കൂർ മുൻപാണ് ആദ്യ ചാർട്ട് തയ്യാറാക്കുന്നത്. ഇതിനുശേഷം ഐആർസിടിസി (IRCTC) വെബ്‌സൈറ്റിലോ മൊബൈൽ ആപ്പിലോ ഉള്ള ‘Charts/Vacancy’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ട്രെയിൻ നമ്പറും യാത്ര തുടങ്ങുന്ന സ്റ്റേഷനും നൽകിയാൽ ഏതൊക്കെ സീറ്റുകളാണ് ക്ലെയിം ചെയ്യാതെ കിടക്കുന്നതെന്ന് നേരിട്ട് മനസ്സിലാക്കാൻ സാധിക്കും.
ALSO READ : ഇനി കളി നടക്കില്ല! വിമാനയാത്രയ്ക്കിടെ ഇതൊക്കെ ചെയ്താൽ രണ്ട് വർഷം വരെ വിലക്ക്
ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം സ്ലീപ്പർ ക്ലാസിലോ എസി ക്ലാസിലോ പച്ച നിറത്തിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്ന സീറ്റുകൾ യാത്രക്കാർക്ക് നേരിട്ട് ബുക്ക് ചെയ്യാം. വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാൻ സാധിച്ചില്ലെങ്കിൽ ട്രെയിനിലെ ടിടിഇയെ കണ്ട് ഇതേ സീറ്റ് അനുവദിച്ചു തരാൻ ആവശ്യപ്പെടാവുന്നതുമാണ്. എന്നാൽ ഇത്തരം സീറ്റുകൾ പലപ്പോഴും ഭാഗികമായ ഒഴിവുകളായിരിക്കും (ഉദാഹരണത്തിന് സ്റ്റേഷൻ എ മുതൽ ബി വരെ മാത്രം) എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അതിനാൽ ബുക്ക് ചെയ്യുന്നതിന് മുൻപ് ഏത് സ്റ്റേഷൻ വരെയാണ് സീറ്റ് ലഭ്യമാവുക എന്ന് ഉറപ്പുവരുത്തണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

