ലോകത്ത് ഏറ്റവു കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഉപയോ​ഗിക്കുന്നത് എവിടെയെന്നറിയാമോ? അതിൽ ഇന്ത്യയുടെ സ്ഥാനം ഇവിടെയാണ്

electric vehicles oin world india ev usage

ലോകം പെട്രോൾ ഡീസൽ വാഹനങ്ങ​ളിൽ നിന്നും മാറി ഇലക്ട്രിക് വാഹനങ്ങളിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. മലിനീകരണം കുറവുള്ളതും വാങ്ങിയതിൽ പിന്നെയുള്ള ചെലവുകളും താരതമ്യേന കുറവായതാണ് ഇലക്ട്രിക് വാഹനങ്ങളിലേക്ക് ലോകം തിരിയാൻ കാരണം. പല രാജ്യങ്ങളിലും ഇലക്ട്രിക് വാഹനഹങ്ങൾക്ക് ​ഗവൺമെൻ്റുകൾ പ്രത്യേക പരി​ഗണനയും നൽകുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ ഇ വി വാഹനങ്ങൾ ഉപയോ​ഗിക്കുന്ന രാജ്യങ്ങളിൽ ആദ്യത്തെ നാലെണ്ണം ഇവയാണ്.

ഏറ്റവും കൂടുതൽ ഇലക്ട്രിക്ക് വാഹനങ്ങൾ ഉപയോ​ഗിക്കുന്നതിൽ ഒന്നാമതുള്ള രാജ്യം ചൈനയാണ്. എല്ലാ സംവിധാനങ്ങളും ആദ്യം എത്തുന്നതും മലിനീകരണത്തിന് എതിരെ കൃത്യമായ നിലപാടെടുക്കുന്നതുമായ ​രാജ്യമാണ് ചൈന. ഓരോ വർഷവും 6–7 ദശലക്ഷം പുതിയ ഇലക്ട്രിക് കാറുകളാണ് ചൈനയിൽ വിൽപ്പന നടത്തുന്നത്. ഇതിൽ രണ്ടാമത് നിൽക്കുന്നത് അമേരിക്കയാണ്. ഏകദേശം 1–1.5 ദശലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് ഇവിടെ വിൽക്കുന്നത്. കാലിഫോർണിയയിൽ ആണ് പ്രധാന ഇ വി വിപണി.

Also read: ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നവരാണോ? ഇത് ശ്രദ്ധിച്ചില്ലെങ്കിൽ നഷ്ടങ്ങളുണ്ടാകും

യൂറോപ്യൻ രാജ്യങ്ങളിലും പ്രധാനമായി വിറ്റഴിക്കുന്നത് ഇലക്ട്രിക് വാഹനങ്ങളാണ് നോർവെയിലെ ഓട്ടോ മാർക്കറ്റിന്റെ ഏകദേശം 80% ഇലക്ട്രിക് വാഹനങ്ങളാണ്.ഇന്ത്യയിൽ ആകെ വിപണിയുടെ രണ്ട് ശതമാനം വരെ മാത്രമാണ് ഇലക്ട്രിക് വാഹനങ്ങൾ വിൽക്കുന്നത്. അതിൽ തന്നെ ഇലക്ട്രിക് സ്കൂട്ടറുകളാണ് കൂടുതലും നിരത്തുകളിൽ ഉള്ളത്. അതേ സമയം ഇന്ത്യയിൽ ഇലക്ട്രിക് കാറുകളുടെ വിൽപ്പന ഇപ്പോഴും കുറവാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here