ഹെൽമെറ്റ് സുരക്ഷയ്ക്ക് വേണ്ടിയാണ്; വാങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

Helmet Safety Guide

ഇരുചക്ര വാഹനങ്ങളുപയോഗിക്കുന്നവർ നിർബന്ധമായി ഹെൽമെറ്റ് ധരിക്കണം. ജീവന് സുരക്ഷയേകുന്ന ഹെൽമെറ്റ് പലപ്പോ‍ഴും പലരും ഉപയോഗിക്കുന്നത് ഫൈൻ കിട്ടാതിരിക്കാൻ വേണ്ടി മാത്രമാണ്. നമ്മുടെ ജീവന്റെ വിലയാണ് നമ്മൾ തലയിൽ ധരിച്ചിരിക്കുന്നത് എന്നത് എപ്പോ‍ഴും ഓർമിക്കേണ്ട കാര്യമാണ്. അതിനാൽ തന്നെ പുതിയ ഒരു ഹെൽമെറ്റ് വാങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കുകയും വേണം.

ഹെൽമെറ്റിന്റെ പുറം രൂപകല്പന, വിസർ, സ്ട്രാപ്പ് എന്നിവ വാങ്ങുന്നതിന് മുമ്പ് മികച്ചതാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. ഏറ്റവും ഭാരം കുറഞ്ഞതും ശക്തവുമായ ഹെൽമെറ്റുകൾ കാർബൺ ഫൈബർ ഹെൽമെറ്റുകളാണ് എന്നാൽ അനവയ്ക്ക് വില കൂടുതലുമാണ്.

Also Read: അവധി ദിനങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ സ്‌പെഷ്യല്‍ ട്രെയിന്‍; മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വെള്ളിയാഴ്ച പുറപ്പെടും

തലയുടെ വലുപ്പത്തിനനുസരിച്ച് വേണം ഹെൽമെറ്റ് വാങ്ങാൻ നിങ്ങളുടെ തലയുടെ വലുപ്പം 58 സെന്റീമീറ്റർ ആണെങ്കിൽ ഹെൽമെറ്റിന്റെ വലുപ്പം 60 സെന്റീമീറ്റർ ആയിരിക്കണം. ഇത്തരത്തിൽ ഹെൽമെറ്റ് വാങ്ങുകയാണെങ്കിൽ അത് കൃത്യമായും ഫിറ്റായിരിക്കുകയും സുരഭക്ഷിതമായിരിക്കുകയും ചെയ്യും.

അതുപോലെ തന്നെ എപ്പോ‍ൾ ഹെൽമെറ്റ് വാങ്ങിയാലും ഐഎസ്ഐ മുദ്രണം ഉള്ള ഹെൽമെറ്റ് ആയിരിക്കണം വാങ്ങേണ്ടത്. ഗുണനിലവാരം ബ്രാൻഡ് എന്നിവ നോക്കി വേണം എപ്പോ‍ഴും ഹെൽമെറ്റ് വാങ്ങാൻ. വിലകുറഞ്ഞ ഹെൽമെറ്റ് ഒ‍ഴിവാക്കുക. ഹെൽമെറ്റിന്റെ വിസറിന്റെ ഗുണനിലവാരവും വാങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News