
ഹോണ്ട ആധിപത്യം പുലർത്തുന്ന മേഖലയാണ് ഇന്ത്യയിലെ ഇരുചക്രവാഹന വിപണി. ഹോണ്ട ആക്ടിവ മോഡൽ കമ്പനിക്ക് വിപണിയിൽ സൃഷ്ടിച്ചു നൽകിയ മൈലേജ് ചില്ലറയല്ല. ഈ ജനപ്രീയ മോഡലിന്റെ വില്പനയാണ് ഹോണ്ടയെ സ്കൂട്ടർ വിഭാഗത്തിൽ മേൽകൈ നേടാൻ സഹായിച്ചതും. ആക്ടീവയുടെ ഈ ജനപ്രീതി തന്നെയുപയോഗിച്ച് ഇവി സ്കൂട്ടർ വിഭാഗത്തിലും തന്റേതായ സ്ഥാനമുറപ്പിക്കാൻ ഹോണ്ട രംഗത്തിറക്കിയ രണ്ട് ഇല്ക്ട്രിക്ക് സ്കൂട്ടറുകളാണ് ഹോണ്ട ആക്ടിവ ഇ (Honda Activa e), ഹോണ്ട ക്യുസി1 (Honda QC1) എന്നിവ.
എന്നാൽ വിപണിയിൽ ഒരു ചലനവും സൃഷ്ടിക്കാൻ ഈ മോഡലുകൾക്ക് സാധിച്ചില്ല. സ്വീകാര്യത ലഭിക്കാതെ വന്നതോടെ ഇവ പരാജയപ്പെടാനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് വിശകലനം ചെയ്യാനൊരുങ്ങുകയാണ് കമ്പനിയെന്നാണ് റിപ്പോർട്ടുകൾ.
ഓട്ടോകാർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഇവി സ്കൂട്ടറുകളിൽ എവിടെയാണ് പിഴച്ചതെന്ന് കണ്ടെത്തി പുതിയ മോഡൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. പിഴവുകൾ തിരുത്തി വിലക്കുറവിൽ ഇന്ത്യൻ സാഹചര്യത്തിന് അനുകൂലമായ ഇലക്ട്രിക്ക് സ്കൂട്ടർ അവതരിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

