
ഇന്ത്യക്കാരുടെ ജനപ്രിയ ഇരുചക്രവാഹനമായി ഹോണ്ട തുടരും. കഴിഞ്ഞ വർഷം ഡിസംബറിൽ ഹോണ്ട മോട്ടർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ വിറ്റഴിച്ച വാഹനങ്ങളുടെ എണ്ണം 4,46,048 യൂണിറ്റുകളെന്നാണ് റിപ്പോർട്ട്. ഹോണ്ടയുടെ ഡിമാൻഡ് വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിറ്റ 4.46 ലക്ഷത്തിൽ ആഭ്യന്തര വിപണിയിൽ 3.92 ലക്ഷവും കയറ്റുമതി ചെയ്‌തത് 53,742 യൂണിറ്റുകളുമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
മുൻ വർഷത്തെ അപേക്ഷിച്ച് 3% വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. എച്ച്എംഎസ്ഐ ഉൽപ്പന്ന ശ്രേണിയിലെ രണ്ട് വിഭാഗങ്ങളിലുമുള്ള (മോട്ടോർ സൈക്കിൾ & സ്കൂട്ടർ) വർദ്ധിച്ച ആവശ്യകതയാണ് ഈ വളർച്ച പ്രതിഫലിപ്പിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. 2024 ഡിസംബറിനെ അപേക്ഷിച്ച് 45% വാർഷിക വളർച്ചയാണ് കൈവരിച്ചത്.
ALSO READ; ടോപ് ഗിയറില്‍ കേരളത്തിലെ വാഹന രജിസ്ട്രേഷൻ: കേരളത്തില്‍ നിലവിലെ വാഹനങ്ങള്‍ 18,89,2383
അതേസമയം, റോഡ് സുരക്ഷയിൽ ഊന്നൽ നൽകിക്കൊണ്ട് ഹോണ്ട കഴിഞ്ഞ മാസം നിരവധി ബോധവൽക്കരണ കാമ്പെയ്‌നുകൾ സംഘടിപ്പിച്ചിരുന്നു. രാജ്യത്തെ പ്രധാനപ്പെട്ട 13 നഗരങ്ങളിലാണ് കമ്പനി ത്തരവാദിത്തമുള്ള റൈഡിംഗ് രീതികളും സമൂഹ ഇടപെടലും പ്രോത്സാഹിപ്പിക്കുന്നതിനായി കാമ്പെയ്‌നുകൾ നടത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

