
കാർ ഉപയോഗിക്കുന്നവർ ആരും തന്നെ എന്നും കാർ കഴുകാറില്ല. എപ്പോഴൊക്കെ കാർ കഴുകണമെന്ന് പലർക്കും അറിയില്ല. ഓരോ കമ്പനികളും കാർ വാങ്ങിക്കുമ്പോൾ തന്നെ കാർ കഴുകുന്നതിനെ കുറിച്ച് ഉപഭോക്താക്കൾക്ക് പറഞ്ഞ് കൊടുക്കാറുണ്ട്. എന്നാൽ മിക്കവരും അതൊന്നും പാലിക്കാറില്ല.
വിദഗ്ധർ പറയുന്നത് അനുസരിച്ച്, രണ്ട് ആഴ്ച കൂടുമ്പോൾ കാർ കഴുകണം എന്നതാണ്. കാറിന്റെ പെയിന്റ് സംരക്ഷിക്കുന്നതിനും ദീർഘകാല കേടുപാടുകൾ ഒഴിവാക്കുന്നതിനും ഇത് സഹായിക്കും. എന്നാൽ മണ്ണും പൊടിയും ഉള്ള റോഡിലൂടെ ഓടിക്കുന്നവർ ആഴ്ചയിലൊരിക്കലോ, കൂടുതൽ ഇടവേളകളിലോ കാർ കഴുകേണ്ടി വന്നേക്കാം.
Also read: വീട് പൂട്ടി ദീർഘയാത്ര പോകാറുണ്ടോ? സുരക്ഷയ്ക്കായി പ്ലഗ് ഊരിയിടേണ്ട ഇലക്ട്രോണിക് ഉപകരണങ്ങൾ ഇവയാണ്
കാർ കഴുകുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. പൊടി നിറഞ്ഞ സാഹചര്യങ്ങൾ ഉണ്ടാവുകയാണെങ്കിൽ , അതായത് പൊടിയും ചെളിയും കൂടുതലുള്ള സ്ഥലത്താണ് കാർ ഓടിക്കുന്നതെങ്കിൽ, പെയിന്റിൽ പോറൽ വീഴാതിരിക്കാൻ ആഴ്ചയിൽ ഒരിക്കൽ കഴുകുന്നത് നല്ലതാണ്.
പക്ഷികളുടെ കാഷ്ഠം, മരത്തിൻ്റെ സ്രവം എന്നിവ പെയിന്റിന് ദോഷകരമായതിനാൽ അവ വീണാൽ ഉടൻ തന്നെ കഴുകി അവ നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. പുതിയതായി സെറാമിക് കോട്ടിംഗോ, PPF (Paint Protection Film) ഓ ചെയ്ത കാറുകൾ, അത് പ്രയോഗിച്ചതിന് ശേഷം ഏകദേശം 5 മുതൽ 7 ദിവസം വരെ കഴുകാതിരിക്കണം. എങ്കിൽ മാത്രമേ അവയുടെ കോട്ടിങ് നിൽകുകയുള്ളൂ. കാറിന്റെ ഉൾവശം വൃത്തിയാക്കുന്നത് (വക്വം ചെയ്യുന്നത്) ഓരോ 2-3 ആഴ്ചയിലൊരിക്കൽ ചെയ്യുന്നത് നല്ലതാണ്. കാറിന്റെ പുറം വശം കഴുകുന്നത് പോലെ തന്നെ ഉൾവശവും കഴുകേണ്ടത് അത്യാവശ്യമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


