ഫ്യൂവൽ എഫിഷ്യൻസി മുതൽ ആയുസ് വരെ കുറയും; ഈ മുന്നറിയിപ്പ് ലൈറ്റുകൾ ശ്രദ്ധിച്ചില്ലെങ്കിൽ

car warning lights

ഡാഷ്ബോർഡിൽ പെട്ടെന്ന് തെളിഞ്ഞ് കാണുന്ന ചെറിയ ചുവപ്പ്-മഞ്ഞ ലൈറ്റുകളെ പലരും “അവസാനം നോക്കാം” എന്ന് അവഗണിക്കാറുണ്ട്. പക്ഷേ വാഹനങ്ങളിലെ വാണിംഗ് ലൈറ്റുകൾ വെറും അലങ്കാരം അല്ല കാറിന്റെ SOS സിഗ്നലുകളാണ് അവഎഞ്ചിൻ ലൈറ്റ് തെളിയുമ്പോൾ പലരും ഗൂഗിളിൽ തിരയുകയോ സുഹൃത്തിനെ വിളിക്കുകയോ ചെയ്യാം. എന്നാൽ വാഹനം ഓടിക്കുന്ന ഒരാൾ നിർബന്ധമായും ഇവയെപ്പറ്റി അറിഞ്ഞിരിക്കണം.

എന്നാൽ അത് ചെറിയ സെൻസർ പ്രശ്നം മുതൽ വലിയ എഞ്ചിൻ തകരാറുവരെ സൂചിപ്പിക്കാം. ഓയിൽ പ്രഷർ ലൈറ്റ് കത്തിയാൽ എഞ്ചിൻ ഓയിൽ കുറവാണെന്ന മുന്നറിയിപ്പാണ്. അത് അവഗണിച്ചാൽ ചെലവേറിയ റിപയർ ബിൽ ഉറപ്പ്. ബ്രേക്ക് വാർണിംഗ് ലൈറ്റ് തെളിഞ്ഞാൽ യാത്ര തന്നെ അപകടത്തിലാകാം.

Also read; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; യുടിഎസ് ആപ്പ് ഇനിയില്ല, പകരം ടിക്കറ്റുകൾ എടുക്കാൻ ഒരേയൊരു ആപ്പ്

പുതിയ വാഹനങ്ങളിൽ ABS, എയർബാഗ്, ബാറ്ററി, ടയർ പ്രഷർ എന്നിവയ്ക്കുള്ള പ്രത്യേക ഇൻഡിക്കേറ്ററുകളും ഉണ്ട്. പ്രത്യേകിച്ച് ടയർ പ്രഷർ ലൈറ്റ് തെളിഞ്ഞാൽ ഉടൻ പരിശോധിക്കണം—കുറഞ്ഞ പ്രഷർ മൈലേജിനെയും സുരക്ഷയെയും ബാധിക്കും.“ചെറിയ ലൈറ്റ് മാത്രം” എന്ന് കരുതി അവഗണിക്കുന്നത് വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കും. ഡാഷ്ബോർഡിൽ തെളിയുന്ന ഓരോ സിഗ്നലും ഒരു മുന്നറിയിപ്പാണ് അതിനെ കേൾക്കുക എന്നതാണ് സുരക്ഷിത ഡ്രൈവിങിൻ്റെ ആദ്യ പടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News