
കാറുകള്‍ മുതല്‍ ഇരുചക്ര വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ വരെ ഉള്‍പ്പെടുന്ന പ്രധാന വ്യവസായമാണ് ഓട്ടോമൊബൈല്‍. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തന്നെയാണ് ഓട്ടോമൊബൈല്‍ വ്യവസായം. വാഹനങ്ങളുടെ വില്‍പനയിലും ഉത്പാദനത്തിലും വലിയ മാറ്റമാണ് ഇതിലൂടെ ദൃശ്യമാകുന്നത്. ജനസംഖ്യാ വളര്‍ച്ച, നഗരവത്കരണം, ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം അടക്കമുള്ളവയാണ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കുള്ള പ്രധാന കാരണങ്ങള്‍. വർഷങ്ങളായി വിവിധ സർക്കാരുകളുടെ പദ്ധതികളുടെയും നിക്ഷേപങ്ങളുടെയും ഫലമാണ് ഇത്.
നിലവില്‍, 78 ലക്ഷം കോടിയുടെ വിപണിയോടെ യു എസാണ് ആഗോള വാഹന വ്യവസായത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 47 ലക്ഷം കോടിയുമായി ചൈനയും 22 ലക്ഷം കോടിയുമായി ഇന്ത്യയുമാണ് തൊട്ടുപിന്നില്‍.
ഇന്ത്യയിലെ ലോജിസ്റ്റിക്‌സ് മേഖലയുടെ സാധ്യതകള്‍
രാജ്യത്ത് ലോജിസ്റ്റിക്‌സിന്റെ ചെലവ് കുറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ജി ഡി പിയുടെ ഏകദേശം 16 ശതമാനം ചെലവ് ലോജിസ്റ്റിക്‌സിന്റെ ആയിരുന്നു. ഐ ഐ എം-ഐ ഐ ടി സംയുക്ത സര്‍വേ അനുസരിച്ച്, ഇത് 10 ശതമാനമായി കുറഞ്ഞു. വർഷങ്ങളായി വിവിധ സർക്കാരുകൾ എക്‌സ്പ്രസ് വേകളിലും സാമ്പത്തിക ഇടനാഴികളിലും നടത്തുന്ന വലിയ നിക്ഷേപങ്ങളാണ് ഈ നേട്ടത്തിന് കാരണം.
എക്‌സ്പ്രസ് വ്യവസായം പ്രതിവര്‍ഷം ഒന്ന് മുതല്‍ 1.5 ബില്യണ്‍ ഡോളര്‍ ജി എസ് ടിയും 650 മില്യണ്‍ ഡോളര്‍ കസ്റ്റംസ് വരുമാനവും സംഭാവന ചെയ്യുന്നുണ്ട്. ഇത് 2025 സാമ്പത്തിക വര്‍ഷത്തിലെ ഒൻപത് ബില്യണ്‍ ഡോളറില്‍ നിന്ന് 2030-ഓടെ 18-22 ബില്യണ്‍ ഡോളറായി വളരുമെന്നും 6.5 മുതല്‍ 7.5 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രവചിക്കപ്പെടുന്നു.
ആഭ്യന്തര എക്‌സ്പ്രസ് വിഭാഗം വിപണിയുടെ ഏകദേശം 70 ശതമാനം വരുമെന്നും ഇതിന്റെ മൂല്യം 6.3 മുതല്‍ 6.5 ബില്യണ്‍ ഡോളറാണെന്നും പഠനത്തില്‍ പറയുന്നു. സര്‍ഫേസ് എക്‌സ്പ്രസാണ് ഇതില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത്. 30 ശതമാനം വിഹിതമുള്ള അന്താരാഷ്ട്ര വിഭാഗം 2024 സാമ്പത്തിക വര്‍ഷത്തില്‍ 19.5 ദശലക്ഷം ഷിപ്പ്‌മെന്റുകള്‍ കൈകാര്യം ചെയ്തു. അതിന്റെ ഭാരം 1,52,300 ടണ്ണാണെന്നും പഠനം കൂട്ടിച്ചേര്‍ത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

