ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റിലെ യാത്രാ തീയതി മാറ്റാം, അതും ഫ്രീയായി; യാത്രക്കാർ കാത്തിരുന്ന പദ്ധതിയുമായി റെയിൽവേ

train-ticket-changing-date-indian-railway

നേരത്തേ പദ്ധതിയിട്ട യാത്ര അപ്രതീക്ഷിതമായി മറ്റൊരു തീയതിയിലേക്ക് മാറിയേക്കാം. ഇത് ട്രെയിൻ യാത്രക്കാരെ സംബന്ധിച്ചിടത്തോളം പ്രതിസന്ധിയായിരുന്നു. കാരണം, നിലവിലുള്ളത് ക്യാൻസൽ ചെയ്ത് പുതിയ ടിക്കറ്റ് എടുക്കണം. ക്യാൻസലേഷന് നിരക്ക് ഈടാക്കും. അതിനാൽ അധിക സാമ്പത്തിക ഭാരം യാത്രക്കാർക്കുണ്ടാകും. എന്നാൽ, ഈ പ്രതിസന്ധിക്ക് പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് റെയിൽവേ.

ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റുകളുടെ യാത്രാ തീയതി യാതൊരു ഫീസും കൂടാതെ ഓണ്‍ലൈനായി മാറ്റാവുന്ന സംവിധാനമാണ് റെയിൽവേ ഒരുക്കുന്നത്. ജനുവരി മുതല്‍ ഇത് പ്രാബല്യത്തിൽ വരും. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ദേശീയ മാധ്യമത്തിനോട് പറഞ്ഞതാണിത്. യാത്രക്കാര്‍ക്ക് അനുയോജ്യമായ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

Read Also: വീണ്ടും ചരിത്രം കുറിച്ച് കെ എസ് ആർ ടി സി; ടിക്കറ്റ് വരുമാനത്തില്‍ രണ്ടാമത്തെ ഉയര്‍ന്ന കളക്ഷന്‍ നേടി

അതേസമയം, പുതിയ തീയതിയില്‍ കൺഫേം ടിക്കറ്റ് ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. അത് സീറ്റ് ലഭ്യതയെ ആശ്രയിച്ചിരിക്കും. മാത്രമല്ല, പുതിയ ടിക്കറ്റിന് കൂടുതല്‍ വില വന്നാല്‍, യാത്രക്കാര്‍ നിരക്ക് വ്യത്യാസം നല്‍കേണ്ടിവരും. നിലവിൽ, പുറപ്പെടുന്നതിന് 48 മുതല്‍ 12 മണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് റദ്ദാക്കുന്നതിന് നിരക്കിൽ നിന്ന് 25 ശതമാനം പിടിക്കും. പുറപ്പെടുന്നതിന് 12 മുതല്‍ നാല് മണിക്കൂര്‍ മുമ്പ് വരെയുള്ള റദ്ദാക്കലുകള്‍ക്ക് ഫീസ് വീണ്ടും വര്‍ധിക്കും. റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറായാല്‍, ക്യാൻസലേഷന് റീഫണ്ട് ലഭിക്കുകയുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News