
ഇൻഡിഗോയുടെ പരിശോധനയുടെയും നിരീക്ഷണത്തിന്റയും ചുമതലയുണ്ടായിരുന്ന നാല് ഫ്ലൈറ്റ് ഓപ്പറേഷൻ ഇൻസ്പെക്ടർമാരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പിരിച്ച് വിട്ടു. പുതിയ സുരക്ഷചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്ന് നിരവധി വിമാന സർവ്വീസുകൾ ഇൻഡിഗോ റദ്ദാക്കിയിരുന്നു.
ഡപ്യൂട്ടി ചീഫ് ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍ ഋഷിരാജ് ചാറ്റര്‍ജി, സീനിയര്‍ ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍ സീമ ജാംനാനി, ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍മാരായ അനില്‍ കുമാര്‍ പൊഖ്റിയാല്‍, പ്രിയം കൗശിക് എന്നിവരെയാണ് പുറത്താക്കിയത്. പൈലറ്റുമാരുടെ ജോലിസമയം സംബന്ധിച്ച പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ ഇവർ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് നടപടി. ഇവർ കരാർ അടിസ്ഥാനത്തിലുള്ള ജീവനക്കാരായിരുന്നു.
Also read ; വളയം പിടിക്കുന്നവർ ഇനി മുതൽ മൈക്ക് പിടിച്ച് പാടും; ഗാനവണ്ടിയുടെ ആദ്യ പ്രോഗ്രാം ഇന്ന്
നവംബർ 1 മുതൽ നിലവിൽ വന്ന പൈലറ്റ്മാരുടെ വിശ്രമത്തിനെയും ജോലി സമയത്തെയും കുറിച്ചുള്ള പുതിയ നിയമം നടപ്പിലാക്കുന്നതിൽ ഇൻഡിഗോ പരാജയപ്പെട്ടതാണ് പ്രതിസന്ധിയിലേയ്ക്ക് വഴിവച്ചത്. പ്രശ്ന പരിഹാരത്തിനായി ഇൻഡിഗോയ്ക്ക് ഫെബ്രുവരി 10 വരെ ഡിജിസിഎ സമയം നൽകിയിട്ടുണ്ട്. 10 ശതമാനം സർവ്വീസുകൾ വെട്ടിച്ചുരുക്കാനും കമ്പനിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയാണ് ഇൻഡിഗോ. സർവ്വീസുകൾ തുടർച്ചയായി റദ്ദാക്കപ്പെട്ടത് വ്യോമയാന മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ച്. ഡിസംബര്‍ 5-മുതലാണ് റദ്ദാക്കലുകള്‍ വര്‍ധിച്ചത്. ഡിസംബർ 3 മുതൽ ഡിസംബർ 5 വരെയുള്ള യാത്രക്കാർക്ക് വലിയ ദുരിതങ്ങള്‍ നേരിടേണ്ടി വന്നു നിരവധി പേര്‍ നിരവധി വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയി. ചൊവ്വാഴ്ചയോടെ സര്‍വീസുകള്‍ സാധാരണ നിലയിലായെന്ന് ഇന്‍ഡിഗോ അറിയിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

