സീസണ്‍ ടിക്കറ്റുമായി അമൃത് ഭാരതില്‍ യാത്ര ചെയ്യാനാകുമോ?

amrit bharat

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെയാണ് അമൃത് ഭാരത് എക്സ്പ്രസ് കേരളത്തിനായി ഫ്ലാഗ് ഓഫ് ചെയ്തത്. നാഗർകോവിൽ – മംഗളൂരു, തിരുവനന്തപുരം – ചാർലപ്പള്ളി, തിരുവനന്തപുരം – താംബരം എന്നിങ്ങനെയാണ് കേരളത്തിനായി അനുവദിച്ച മൂന്ന് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍. നോണ്‍-എസി വിഭാഗത്തിലുള്ള, സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്ത അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ കോട്ടയം വഴിയാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍ ഈ ട്രെയിനുകളില്‍ സീസണ്‍ ടിക്കറ്റുമായി യാത്ര ചെയ്യാനാകുമോയെന്ന് നിങ്ങള്‍ ഇതുവരെ ചിന്തിച്ചിട്ടുണ്ടോ?

എന്നാല്‍ അമൃത് ഭാരത് ട്രെയിനിൽ യാത്ര ചെയ്യാൻ അമൃത് ഭാരത് ടിക്കറ്റ് തന്നെ വേണം. ജനശതാബ്ദി , അന്ത്യോദയ ടിക്കറ്റ് പോലെ തന്നെ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനിന് വേണ്ടി നിശ്ചയിച്ച ടിക്കറ്റ് വെച്ച് മാത്രമേ യാത്ര അനുവദിക്കുകയു‍ള്ള. സീസൺ ടിക്കറ്റ് അനുവദനീയമല്ല.

ALSO READ: ട്രെയിനിൽ ടിക്കറ്റില്ലാതെ കയറിയോ? പരിഭ്രമിക്കേണ്ട, യാത്രക്കാർ അറിഞ്ഞിരിക്കേണ്ട അവകാശങ്ങൾ ഇവയാണ്

ഇത് പ്രകാരം അമൃത് ഭാരത് എന്ന് രേഖപ്പെടുത്തിയ UR ടിക്കറ്റ് മാത്രം ഉപയോഗിക്കാം. സൂപ്പർ ഫാസ്റ്റ് അല്ലെങ്കില്‍ അന്ത്യോദയ ടിക്കറ്റിന് റേറ്റ് കൂടുതലാണ് എങ്കിൽ പോലും ഉപയോഗിക്കാൻ പറ്റില്ല. അമ്യത് ഭാരത് സീസൺ എന്ന് രേഖപ്പെടുത്തിയാൽ ഉപയോഗിക്കാമെന്നാണ് ടിടിയുടെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News