
അമേരിക്കയിൽ ഏറെ ജനപ്രീതിയുള്ളതാണ് ജീപ്പ് കമ്പനിയുടെ ഇ വി കാറുകൾ. എന്നാൽ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി, ജീപ്പ് ഇവി കാർ ഉടമകളെ അതിശയിപ്പിച്ച ഒരു സംഭവം ഉണ്ടായത്. ‘Do not Charge’ എന്ന മുന്നറിയിപ്പ് മെസേജ് ആണ് കാറുടമകളെ ആശങ്കയിലാഴ്ത്തിയത്. ഏതായാലും പ്രശ്നം പരിഹരിക്കാൻ ഉടൻ കമ്പനി ഇടപെട്ടു. ഈ മോഡലിലുള്ള 32 ലക്ഷം ഇ വി കാറുകൾ കമ്പനി തിരിച്ചുവിളിച്ചു.
വാഹനം പരിശോധിച്ചതിൽനിന്ന് ഹൈ-വോൾട്ടേജ് ബാറ്ററി പരാജയപ്പെടാനും, അതുവഴി കാറിന് തീപിടിക്കാനുമുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ദർ വിലയിരുത്തി. ഇതോടെ യു.എസ് റോഡ് സുരക്ഷാ ഏജൻസിയായ ദേശീയപാതാ ട്രാഫിക് സുരക്ഷാ അഡ്മിനിസ്ട്രേഷൻ വാഹനഉടമകൾക്ക് മുന്നറിയിപ്പ് സന്ദേശം നൽകുകയും ചെയ്തു. കാറുകൾ കെട്ടിടങ്ങൾക്കും ഭിത്തികൾക്കും സമീപം പാർക്ക് ചെയ്യരുതെന്ന മുന്നറിയിപ്പും ഉടമകൾക്ക് നൽകിയിട്ടുണ്ട്. നിലവിൽ കാർ ഉപയോഗിക്കുന്നവർ കാർ ചാർജ് ചെയ്യാതെ, കമ്പനിയിൽ നൽകി പ്രശ്നം പരിഹരിച്ച ശേഷം ഉപയോഗിക്കണമെന്നാണ് പ്രധാന നിർദേശം.
Also Read- ഊബർ വരും, ഡ്രൈവറില്ലാതെ… അടുത്ത വർഷം മുതൽ യുഎസിൽ റോബോ ടാക്‌സികൾ നിരത്തിലിറക്കാൻ ഒരുങ്ങി കമ്പനി
അമേരിക്കയിൽ കഴിഞ്ഞ മാസവും ചില ഇവി കാർ നിർമാതാക്കൾ സമാനമായ സാഹചര്യത്തിൽ കാറുകൾ തിരികെ വിളിച്ചിരുന്നു. ഒക്ടോബറിൽ 2.98 ലക്ഷം കാറുകളാണ് ഇത്തരത്തിൽ കമ്പനികൾ തിരികെവിളിച്ചത്. സെപ്റ്റംബറിൽ ജീപ്പ് കമ്പനിയുടെ ഒരു മോഡൽ സോഫ്റ്റ് വെയർ പിഴവ് കാരണം 90000 കാറുകൾ തിരികെവിളിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

