ഇ- ഓട്ടോകൾ സബ്സിഡി നിരക്കിൽ വാങ്ങാൻ അവസരം; അപേക്ഷ നാളെ മുതൽ, നൽകേണ്ടത് എങ്ങനെ?

electric passenger auto subsidy

ഇ- ഓട്ടോകൾ (ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾ) സബ്സിഡി നിരക്കിൽ വാങ്ങാൻ സംസ്ഥാന സർക്കാർ അവസരമൊരുക്കുന്നു. സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായാണ് ഓട്ടോകൾ വാങ്ങാൻ അവസരം. 30,000 രൂപയാണ് സബ്സിഡി നൽകുന്നത്. നാളെ മുതൽ അപേക്ഷകൾ നൽകാം.

1000 ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്കാണ് ഓരോ വർഷവും സബ്സിഡി അനുവദിക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (mvd.kerala.gov.in) വഴി അപേക്ഷിക്കുന്ന ആദ്യത്തെ 1000 അർഹരായ അപേക്ഷകർക്കാണ് സബ്സിഡി ലഭിക്കുക. കൂടാതെ ഈ സാമ്പത്തിക വർഷത്തിൽ അനുവദിക്കുന്ന സബ്സിഡി അപേക്ഷകളിൽ 500 എണ്ണം മാർച്ച് 15ന് മുൻപ് അപേക്ഷിക്കുന്ന വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. വനിതാ അപേക്ഷകരിൽ നിന്നും നിശ്ചിത അപേക്ഷകൾ ഈ സമയ പരിധിക്കുള്ളിൽ ലഭ്യമായില്ലെങ്കിൽ ഇത് പൊതുവിഭാഗത്തിലേക്ക് മാറ്റും.

ALSO READ: നമ്പർ സ്വിച്ച് ഓഫ് എന്നു പറയും, സംസാരം മുറിയും; 4G പരീക്ഷണത്തിൽ കുഴഞ്ഞ് BSNL വരിക്കാർ

അതേസമയം അപേക്ഷ നൽകേണ്ടത് ഓൺലൈനായാണ്. https://transportservices.nic.in/KeralaEV/#/dashboard/service-info എന്നതാണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക്. 2019 ഏപ്രിൽ ഒന്ന് മുതൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകളുടെ ഉടമകൾക്കും ഇതുവരെ ഈ പദ്ധതി പ്രകാരം ഇ-ഓട്ടോ സബ്സിഡി ലഭിക്കാത്തവർക്കുമാണ് അപേക്ഷിക്കാനാവുക.

സബ്സിഡി, ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരു വാഹനത്തിനു മാത്രമേ അനുവദിക്കൂ. അർഹതാ മാനദണ്ഡങ്ങളും അപേക്ഷ സമർപ്പിക്കുന്നതിനുള്ള വിശദമായ നടപടിക്രമങ്ങളും മനസിലാക്കാൻ mvd.kerala.gov.in എന്ന പോർട്ടൽ സന്ദർശിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News