ഈ വർഷം വാങ്ങുന്നത് 130 കോടിയുടെ കെഎസ്ആർടിസി ബസുകൾ, എയർകണ്ടീഷൻ ബസുകളിൽ ത്രിവർണ്ണ പതാകയുടെ നിറം; എല്ലാ ബസുകളിലും വൈഫൈ ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി

KSRTC BUS

130 കോടിയുടെ വണ്ടി ആണ് വാങ്ങുന്നത് എന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളിലേക്ക് ഈ വണ്ടികളാകും വിടുന്നത്. ഒരു ദിവസം 50 ലക്ഷം രൂപയുടെ അധിക വരുമാനമാണ് ഉദേശിക്കുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു. പുതിയ വണ്ടികളിലെല്ലാം വൈഫൈ സൗകര്യമുണ്ട്. എയർകണ്ടീഷൻ വണ്ടികളിൽ എല്ലാം ത്രിവർണ പതാക നിറമായിരിക്കും. ബസ്സ് വരുമ്പോൾ ത്രിവർണ പതാക പാറുന്നത് പോലെ തോന്നുമെന്നും മന്ത്രി പറഞ്ഞു.

ഈ വണ്ടികൾ എല്ലാം സെപ്റ്റംബർ ഒന്നുമുതലാകും സർവീസ് ആരംഭിക്കുക. ദീർഘദൂര വണ്ടികളാണ് ആദ്യം മാറ്റുക. വരും ദിവസങ്ങളിൽ കേരളത്തിലെ വിവിധ റൂട്ടുകളിൽ കലാ- സാഹിത്യ- കായിക- ശാസ്ത്ര രംഗത്തെ പ്രശസ്തരായ മലയാളികൾ ഓർമ്മ എക്സ്പ്രസിൽ യാത്ര ചെയ്യുമെന്ന് മന്ത്രി ഗണേഷ് കുമാർ അറിയിച്ചിരുന്നു.

ALSO READ: രാഹുലിന് വിലക്ക്; നാളെ നടക്കുന്ന മുൻസിപ്പൽ ബസ് സ്റ്റാൻഡ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കരുതെന്ന് പാലക്കാട് നഗരസഭ

അതേസമയം കെഎസ്ആർടിസിയുടെ ‘ഓർമ എക്സ്പ്രസിൻ്റെ’ ഭാഗമായി മോഹൻലാൽ. കെഎസ്ആർടിസിയുടെ നിരത്തിലിറങ്ങാൻ പോകുന്ന 143 പുതിയ ബസുകളിലൊന്നായ വോൾവോ ബസും താരം സന്ദർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News