
ഹോണിലല്ല സ്റ്റിയറിങ്ങിൽ ഇരിക്കട്ടെ കൈ എന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. അനാവശ്യമായി ഹോൺ മുഴക്കുന്നത് മൂലമുള്ള പ്രശ്നങ്ങളെ പറ്റിയുള്ള വിവരങ്ങളും കേരള പൊലീസ് ഫേസ്ബുക്കിൽ പേജിൽ പങ്കുവെച്ചിട്ടുണ്ട്. തുടർച്ചയായി മുഴങ്ങുന്ന ഹോൺ മൂലം വാഹനമോടിക്കുന്ന പ്രായമുള്ളവരിൽ ആശയക്കുഴപ്പം ഉണ്ടാക്കാനും, അത് അപകട സാധ്യത കൂട്ടാനും കാരണമാകുന്നുവെന്നും പോസ്റ്റിൽ പറയുന്നു.
അപകടം സംഭവിക്കാവുന്ന സന്ദർഭം ഉണ്ടെങ്കിൽ മാത്രം ഹോൺ മുഴക്കുക. എന്ന ഉപദേശവും പോസ്റ്റിലൂടെ കേരള പൊലീസ് നൽകുന്നു.
Also Read: പവർ പെട്രോളും സാദാ പെട്രോളും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് സംശയമാണോ? അറിയാം ഇവയുടെ പ്രയോജനം
ഫേസ്ബുക്ക് പോസ്റ്റ്
ബ്രേക്ക് ചവിട്ടുന്നതിലും എളുപ്പം ഹോൺ മുഴക്കുന്നതാണെന്ന് കരുതുന്നവരാണ് നമ്മളിൽ പലരും. അടിയന്തിര സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകുന്നതിനാണ് ഹോൺ ഉപയോഗിക്കേണ്ടത്. ശബ്ദ മലിനീകരണത്തിന്റെ പ്രധാന ഉറവിടമാണ് നിരന്തരമായ ഹോൺ ഉപയോഗം. തുടർച്ചയായി മുഴങ്ങുന്ന ഹോൺ മൂലം വാഹനമോടിക്കുന്ന പ്രായമുള്ളവരിൽ ആശയക്കുഴപ്പം ഉണ്ടാക്കാനും, അത് അപകട സാധ്യത കൂട്ടാനും കാരണമാകുന്നു. മാത്രമല്ല, ശബ്ദ മലിനീകരണത്തിന്റെ പ്രധാന ഉറവിടമാണ് നിരന്തരമായ ഹോൺ ഉപയോഗം. അമിത ശബ്ദം സ്ഥിരമായി കേൾക്കുന്നത് സാവധാനത്തിൽ കേൾവി ശക്തി നഷ്ടപ്പെടാൻ കാരണമാകും.
മറ്റ് റോഡ് ഉപയോക്താക്കൾക്കോ അല്ലെങ്കിൽ വാഹനം ഓടിക്കുന്ന നമ്മൾക്ക് തന്നെയോ ഒരു അപകടം സംഭവിക്കാവുന്ന സന്ദർഭം ഉണ്ടെങ്കിൽ മാത്രം ഹോൺ മുഴക്കുക.
Content Highlight: Kerala Police has also shared information on their Facebook page about the problems caused by unnecessary honking.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

