
പാതകളെ അപകടപാതകളാക്കി മാറ്റുന്നതിൽ മദ്യപിച്ച് വാഹനമോടിക്കുന്നത് ഒരു പ്രധാന കാരണമാണ്. മദ്യപിച്ച് കഴിഞ്ഞാൽ ചിലർക്ക് വാഹനമോടിക്കുന്നത് ഹരമാണ്. എന്നാൽ മദ്യം നമ്മുടെ ശരീരത്തിലൂടെ സഞ്ചരിക്കുമ്പോൾ നമ്മൾ സഞ്ചരിച്ചാൽ എന്ത് സംഭവിക്കുമെന്ന കേരള പൊലീസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കവെച്ച ബോധവത്കരണ പോസ്റ്റ്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
മദ്യം സഞ്ചരിക്കുമ്പോൾ നമ്മൾ സഞ്ചരിച്ചാൽ ?!
ശീലം കൊണ്ടാർജ്ജിച്ച സ്വാഭാവികമായ ഒരു വഴക്കം എന്ന നിലയക്ക് നാം വാഹനം ഡ്രൈവ് ചെയ്യുന്നു. മദ്യപാനം അതിനെ സാരമായി ബാധിക്കുന്നു. പ്രധാനമായും മദ്യം ഡ്രൈവിങ്ങിനെ ബാധിക്കുന്നത് ഇങ്ങനെയാണ്.
Also Read: നിങ്ങളുടെ വാഹനങ്ങളുടെ ശബ്ദം മറ്റൊരാളുടെ വേദനയാകാതെയിരിക്കട്ടെ
- കണ്ണെത്തുന്നിടത്ത് അത്ര തന്നെ വേഗത്തിൽ കയ്യും മെയ്യും മനസ്സുമെത്തുന്ന ഒരു കല തന്നെയാണ് ഡ്രൈവിങ്ങ്. ഇത് തമ്മിലുള്ള ഏകോപനത്തെയും റിഫ്ളക്സുകളെയും മദ്യം കീഴടക്കുന്നു.
- അമിതമായ ആത്മവിശ്വാസവും, അപകടകരമായി വണ്ടിയോടിക്കാനുള്ള ധൈര്യവും പലപ്പോഴും മദ്യസവാരിയുടെ മുഖമുദ്രയാണ്.
- എത്ര മാത്രം തന്റെ ഡ്രൈവിങ്ങ് ശേഷിക്ക് കോട്ടം വന്നിട്ടുണ്ട് എന്ന ബോധവും തിരിച്ചറിവും വ്യക്തിക്ക് കാണില്ല എന്നത് അപകടം വർധിപ്പിക്കുന്നു. ശരിയായ തീരുമാനമെടുക്കാൻ കഴിവ് നഷ്ടപ്പെടുന്നു.
- ഒന്നിലധികം കാര്യങ്ങൾ ഒരുമിച്ച് ചെയ്യാനുള്ള കഴിവ് പരിമിതപ്പെടുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

