യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി, പുതിയ സമയക്രമം അറിയാം

railway

കേരളത്തിലേക്കുള്ള വിവിധ പ്രത്യേക ട്രെയിൻ സർവീസുകൾ റെയിൽവേ നീട്ടി. നേരത്തെ ഡിസംബർ വരെ മാത്രം നിശ്ചയിച്ചിരുന്ന സർവീസുകളാണ് ഇപ്പോൾ ജനുവരി, ഫെബ്രുവരി മാസങ്ങളിലേക്ക് നീട്ടിയിരിക്കുന്നത്.

നീട്ടിയ പ്രധാന സർവീസുകൾ താഴെ പറയുന്നവയാണ്:

  • ഹുബ്ബള്ളി – കൊല്ലം – ഹുബ്ബള്ളി സ്പെഷൽ (07313/14): ഈ ട്രെയിൻ ജനുവരി 26 വരെ സർവീസ് നടത്തും.
  • എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് – ബെംഗളൂരു (06523/24): ഈ സർവീസ് ജനുവരി 27 വരെ നീട്ടി.
  • എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് – ബെംഗളൂരു (06547/48): ഈ ട്രെയിൻ ജനുവരി 30 വരെ ലഭ്യമായിരിക്കും.
  • എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് – ബെംഗളൂരു (06555/56): ഈ സർവീസ് ഫെബ്രുവരി 2 വരെ തുടരും.

ALSO READ: ‘അതൊരു അബദ്ധം പറ്റിയതാണ്’; മറ്റത്തൂരിലെ കോണ്‍ഗ്രസ് – ബിജെപി അവിശുദ്ധ കൂട്ടുക്കെട്ടില്‍ വിചിത്ര വാദവുമായി ഒ.ജെ. ജനീഷ്

ക്രിസ്മസ് സീസൺ പ്രമാണിച്ച് വഡോദര – കോട്ടയം ക്രിസ്മസ് സ്പെഷൽ ട്രെയിനുകളും (09124/23) റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. 2026 ജനുവരി 3, 10 എന്നീ ശനിയാഴ്ചകളിൽ രാവിലെ 9.05-ന് വഡോദരയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാത്രി 7-ന് കോട്ടയത്തെത്തും. മടക്ക ട്രെയിൻ ജനുവരി 4, 11 (ഞായറാഴ്ച) തീയതികളിൽ രാത്രി 9-ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച രാവിലെ വഡോദരയിൽ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News