യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കേരളത്തിൽ ആറ് ട്രെയിനുകൾ ലേറ്റായി ഓടിക്കൊണ്ടിരിക്കുന്നു

railway app

തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസ് നടത്തുന്ന നേത്രാവതി, കേരള, രാജധാനി ഉൾപ്പടെയുള്ള ആറ് ട്രെയിനുകൾ വൈകിയോടുന്നതായി റെയിൽവേ അറിയിച്ചു. ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് രണ്ടു മണിക്കൂർ വൈകിയോടുകയാണ്. ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് രണ്ട് മണിക്കൂറാണ് വൈകി ഓടുന്നത്.

അസമിലെ ദിബ്രുഗഢിൽ നിന്ന് കേരളത്തിലൂടെ കന്യാകുമാരി വരെ സർവീസ് നടത്തുന്ന വിവേക് എക്സ്പ്രസ് ഒരു മണിക്കൂർ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. പൂനെ – എറണാകുളം എക്സ്പ്രസ് 5 മണിക്കൂറാണ് വൈകി ഓടുന്നത്. പാട്ന – എറണാകുളം എക്സ്പ്രസ് 3 മണിക്കൂർ വൈകിയോടുന്നു.
നിസാമുദ്ദീൻ-തിരുവനന്തപുരം രാജധാനി എക്സ്പ്രസ് രണ്ട് മണിക്കൂർ വൈകിയോടുന്നു.

Also Read- ‘എറണാകുളം റെയിൽവേ ലോക്കോ ഷെഡ് നിലനിർത്തണം’; കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി

സംസ്ഥാനത്ത് മറ്റ് ട്രെയിനുകൾ കൃത്യസമയം പാലിക്കുന്നതായി റെയിൽവേ അറിയിച്ചു.

മകരവിളക്കിനോട് അനുബന്ധിച്ച് റെയിൽവേ ഓടിക്കുന്ന സ്പെഷ്യൽ ട്രെയിനുകൾ ഇന്നും നാളെയുമായി സർവീസ് പൂർത്തിയാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News