തിരുവനന്തപുരം ഡിവിഷനിലെ അറ്റകുറ്റപ്പണി; ഭാഗികമായി റദ്ദാക്കിയതും വഴിതിരിച്ചു വിടുന്നതുമായ ട്രെയിനുകൾ അറിയാം

kozhikode-manglore-train-malabar

തിരുവനന്തപുരം ഡിവിഷനിലെ വിവിധ സെക്ഷനുകളിൽ എൻജിനിയറിങ്‌ പ്രവൃത്തി നടക്കുന്നതിനാൽ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചിലതിന്റെ സമയത്തിൽ മാറ്റം വരുത്തുകയും മറ്റുചിലത് വഴിതിരിച്ച് വിടുകയും ചെയ്യും.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ ഇവ

ALSO READ: പീരുമേട്ടിൽ സഹപാഠികൾക്കൊപ്പം കുളിക്കാൻ പോയ വിദ്യാർഥി മുങ്ങിമരിച്ചു

  • മധുര– ഗുരുവായൂർ എക്‌സ്‌പ്രസ്‌(16327) 22 ന്‌ കൊല്ലത്തും നാഗർകോവിൽ –കോട്ടയം എക്‌സ്‌പ്രസ്‌(16366) കായംകുളത്തും സർവീസ്‌ അവസാനിപ്പിക്കും.
  • ചെന്നൈ– തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌(12695) 21ന്‌ കോട്ടയത്ത്‌ യാത്ര അവസാനിപ്പിക്കും
  • ഹസ്രത്‌ നിസാമുദ്ദീൻ–തിരുവനന്തപുരം 24ന്‌ കായംകുളത്ത്‌ യാത്ര അവസാനിപ്പിക്കും
  • ചെന്നൈ സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ എസി തുരന്തോ എക്‌സ്‌പ്രസ്‌ 25ന് എറണാകുളം ജങ്‌ഷനിൽ യാത്ര അവസാനിപ്പിക്കും

​പുറപ്പെടുന്നതിലെ മാറ്റം

  • ഗുരുവായൂർ– മധുര എക്‌സ്‌പ്രസ്‌(16328) 23ന്‌ പകൽ 12.10ന്‌ കൊല്ലത്തുനിന്നായിരിക്കും പുറപ്പെടുക
  • തിരുവനന്തപുരം സെൻട്രൽ–ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌ (12696) 22 ന്‌ രാത്രി 8.05 ന്‌ കോട്ടയത്തുനിന്നായിരിക്കും പുറപ്പെടുക
  • തിരുവനന്തപുരം സെൻട്രൽ–ചെന്നൈ സെൻട്രൽ എസി തുരന്തോ എക്‌സ്‌പ്രസ്‌(22208) 26ന്‌ രാത്രി 10.35ന്‌ എറണാകുളം ജങ്‌ഷനിൽനിന്നായിരിക്കും

​വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ

  • തിരുവനന്തപുരം സെൻട്രൽ–ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌(12624) 22ന്‌ ആലപ്പുഴ വഴിയായിരിക്കും. ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവും.
  • തിരുവനന്തപുരം നോർത്ത്‌–ശ്രീ ഗംഗാനഗർ പ്രതിവാര എക്‌സ്‌പ്രസ്‌ (16312) 22ന്‌ ആലപ്പുഴ വഴി.
  • തിരുവനന്തപുരം നോർത്ത്‌ –എസ്‌എംവിടി ബംഗള‍ൂരു ഹംസഫർ എക്‌സ്‌പ്രസ്‌ 22ന്‌ ആലപ്പുഴ വഴി.
  • തിരുവനന്തപുരം നോർത്ത്‌–മംഗളൂരു സെൻട്രൽ മലബാർ എക്‌സ്‌പ്രസ്‌(16629) 22ന്‌ ആലപ്പുഴ വഴി. ഹരിപ്പാട്‌, അന്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും
  • കന്യാകുമാരി–ദിബ്രുഗഡ്‌ വിവേക്‌ സ‍ൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌(22503) 22ന്‌ ആലപ്പുഴ വഴി.
  • തിരുവനന്തപുരം സെൻട്രൽ–രാമേശ്വരം അമൃതഎക്‌സ്‌പ്രസ്‌(16343) 22ന്‌ ആലപ്പുഴ വഴി.
  • തിരുവനന്തപുരം നോർത്ത്‌–നിലന്പൂർ റോഡ്‌ രാജ്യറാണി എക്‌സ്‌പ്രസ്‌(16349) 22ന്‌ ആലപ്പുഴ വഴി.ഹരിപ്പാട്‌, അന്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും
  • തിരുവനന്തപുരം സെൻട്രൽ–മംഗളൂരു സെൻട്രൽ എക്‌സ്‌പ്രസ്‌(16347) 22ന്‌ ആലപ്പുഴ വഴി.
  • തിരുവനന്തപുരം നോർത്ത്‌–മുംബൈ ലോക്‌മാന്യതിലക്‌ ടെർമിനസ്‌ സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌(01464) 22ന്‌ ആലപ്പുഴ വഴി.

​വൈകിയോടുന്ന ട്രെയിനുകൾ

  • താംബരം–ഗുരുവായൂർ എക്‌സ്‌പ്രസ്‌(16127) 25ന്‌ 2.20 മണിക്കൂറും ഗുരുവായൂർ–താംബരം എക്‌സ്‌പ്രസ്‌ (16128) 25ന്‌ രണ്ട്‌ മണിക്കൂറും വൈകിയോടും.
  • തൂത്തുക്കുടി–പാലക്കാട്‌ ജങ്‌ഷൻ പാലരുവി എക്‌സ്‌പ്രസ്‌ (16791) 22ന്‌ അരമണിക്കൂർ വൈകിയോടും
  • മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ്‌(16348) 27, ഡിസംബർ രണ്ട്‌ തീയതികളിൽ 40 മിനിട്ടും 25ന്‌ രണ്ടരമണിക്കൂറും വൈകിയോടും.
  • ഹസ്രത്‌ നിസാമുദീൻ–തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ്‌ (22654) ഡിസംബർ ഒന്നിന്‌ അരമണിക്കൂർ വൈകിയോടും
  • രാമേശ്വരം –തിരുവനന്തപുരം സെൻട്രൽ അമൃത എക്‌സ്‌പ്രസ്‌(16344) 25ന്‌ രണ്ട്‌ മണിക്കൂർ വൈകിയോടും
  • മംഗളൂരു സെൻട്രൽ–തിരുവനന്തപുരം മാവേലി എക്‌സ്‌പ്രസ്‌(16603) 25ന്‌ ഒന്നരമണിക്കൂർ വൈകിയോടും.
  • തിരുപ്പതി–കൊല്ലം എക്‌സ്‌പ്രസ്‌(17421) 25ന്‌ അരമണിക്കൂർ വൈകിയോടും
  • ചെന്നൈ സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌(12695) 25ന്‌ 20 മിനിട്ട്‌ വൈകിയോടും
  • തിരുവനന്തപുരം ജങ്‌ഷൻ–തിരുവനന്തപുരം നോർത്ത്‌ സ്‌പെഷ്യൽ എക്‌സ്‌പ്രസ്‌(06164) 25ന്‌ ഒന്നരമണിക്കൂർ വൈകി ഓടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News