യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കോഴിക്കോട്-കണ്ണൂർ റൂട്ടിൽ ട്രാക്ക് അറ്റകുറ്റപ്പണി, ട്രെയിൻ സർവീസുകളിൽ നിയന്ത്രണം

Kottayam Ernakulam train overcrowding

കോഴിക്കോട് – കണ്ണൂർ റൂട്ടിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നത് കാരണം ചില ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ജനുവരി 7, 14, 21, 28, ഫെബ്രുവരി 4 എന്നീ തീയതികളിലാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്‌പ്രസ് (16307): നിശ്ചിത തീയതികളിൽ ആലപ്പുഴയിൽ നിന്നുള്ള ഈ ട്രെയിൻ കോഴിക്കോട് യാത്ര അവസാനിപ്പിക്കും.

തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി (12081): ഈ ദിവസങ്ങളിൽ തിരുവനന്തപുരത്ത് നിന്നുള്ള സർവീസ് കോഴിക്കോട് വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ ഈ ട്രെയിൻ സർവീസ് നടത്തില്ല.

കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർക്കായി പുലർച്ചെ 12:10-ന് ഓഖ വീക്കിലി എക്സ്പ്രെസ്സ് കോഴിക്കോട് നിന്നും ലഭ്യമായിരിക്കും. അതേസമയം, ട്രാക്ക് അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നതിനാൽ തിരുവനന്തപുരം – നിസാമുദ്ദീൻ എക്സ്പ്രെസ്സ് (22633) വൈകാൻ സാധ്യതയുണ്ട്.

ALSO READ: തിരുവനന്തപുരം കോർപറേഷൻ സ്ഥിരംസമിതി അംഗ തെരഞ്ഞെടുപ്പ്: ആർ ശ്രീലേഖയുടെ വോട്ട് അസാധുവായി

കോഴിക്കോട് യാത്ര അവസാനിപ്പിക്കുന്ന ജനശതാബ്ദി എക്സ്പ്രസ്സിന്റെ കോച്ചുകൾ (Empty Rake), അറ്റകുറ്റപ്പണികൾ പൂർത്തിയായ ശേഷം കണ്ണൂരിലേക്ക് കൊണ്ടുപോകും. അടുത്ത ദിവസം രാവിലെ കണ്ണൂരിൽ നിന്ന് നിശ്ചിത സമയത്ത് തന്നെ സർവീസ് പുനരാരംഭിക്കുന്നതിനാണ് ഈ ക്രമീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News