
ജാഗ്വാർ ലാൻഡ് റോവറിന് മാതൃരാജ്യത്ത് വമ്പൻ വീടൊരുങ്ങുന്നു. ഇന്ത്യൻ ‘വംശജനായ’ ഈ ബ്രിട്ടീഷ് കരുത്തന് തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് അസംബ്ലി പ്ലാന്റ് ഒരുങ്ങുന്നത്. 2008 മുതൽ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ലാൻഡ് റോവർ ഇനി ഇന്ത്യയിൽ നിന്നും വാഹനങ്ങൾ നിർമിക്കും. ഫെബ്രുവരി ഒൻപത് മുതൽ പ്ലാന്റിലെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. ഇന്ത്യയെ അടിസ്ഥാനമാക്കിയുള്ള ആഡംബര വാഹന നിർമാണത്തിൽ പുതിയ ചുവട് വെയ്പ്പായാണ് ടാറ്റയുടെ ഈ നീക്കത്തെ വാഹനവിപണി നോക്കിക്കാണുന്നത്.
ഏകദേശം 9,000 കോടി രൂപ നിക്ഷേപത്തിലാണ് ഈ പ്ലാന്റ് ഒരുങ്ങുന്നത്. പ്രതിവർഷം 2.5 ലക്ഷം വാഹനങ്ങൾ വരെ നിർമ്മിക്കാൻ ശേഷിയുള്ള പ്ലാന്റിനാണ് പ്രവർത്തനം ആരംഭിക്കുക. ഇന്ത്യയിൽ ആവശ്യമുള്ളതിനേക്കാൾ കാറുകൾ നിർമിക്കാൻ ഈ പ്ലാന്റിന് ശേഷിയുള്ളതിനാൽ ഭാവിയിൽ ഇവിടുന്ന് പുറത്തേക്ക് കയറ്റുമതി ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ALSO READ; ചർച്ചയായി വോള്‍വോ കാറുകള്‍; ലോകത്തിലെ സുരക്ഷിത കാറോ? അപകടങ്ങളെ മറികടക്കാൻ ക്രമീകരണങ്ങള്‍ ഏറെ
പ്ലാന്റ് പൂർണ്ണമായി പ്രവർത്തനസജ്ജമാകുമ്പോൾ 5,000-ത്തിലധികം ആളുകൾക്ക് തൊഴിൽ ലഭിക്കുമെന്നാണ് വിവരം. റേഞ്ച് റോവർ ഇവോക്ക് പോലെയുള്ള മോഡലുകളാവും ആദ്യം നിർമിക്കുക എന്നാണ് വിവരം. ഇതിനെ പറ്റി ടാറ്റ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അതേസമയം ചെന്നൈ പനപ്പാക്കത്തെ അസംബ്ലിംഗ് ലൈനുകൾ ഇലക്ട്രിക് വാഹനങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും വിവരമുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

