വെറും 135 സെക്കൻഡ് മഹീന്ദ്രയുടെ ബാറ്റ്മാൻ എഡിഷൻ കാലി

Mahindra BE 6 Batman Edition sold out in 135 sec

മഹീന്ദ്ര ആൻഡ് മഹീന്ദ്ര BE 6 ബാറ്റ്മാൻ പതിപ്പ് പുറത്തിറക്കി സെക്കൻഡുകള്‍ ക‍ഴിഞ്ഞില്ല എല്ലാ യൂണിറ്റുകളും വിറ്റുതീര്‍ന്നു. 300 യൂണിറ്റുകള്‍ വില്പനയ്ക്ക് എത്തിക്കാനായിരുന്നു ആദ്യം കമ്പനി തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് അത് 999 യൂണിറ്റായി ഉയർത്തി. ബുക്കിങ് ആരംഭിച്ച് 135 സെക്കൻഡുകള്‍ക്കുള്ളില്‍ എല്ലാ യൂണിറ്റും ബുക്കാകുകയായിരുന്നു.

വാർണർ ബ്രദേഴ്‌സുമായി സഹകരിച്ച് ബാറ്റ്മാന്റെ ദി ഡാർക്ക് നൈറ്റ് ട്രൈലോജിയിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ലിമിറ്റഡ് എഡിഷൻ ബാറ്റ്മാൻ പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്. ബാറ്റ്മാൻ സിനിമകളിലും കോമിക്സുകളിലും കണ്ടിട്ടുള്ള ബാറ്റ്മാൻ കാറിന്റെ ഘടകങ്ങളോട് സാമ്യമുള്ള രൂപകല്പനയില്‍ ഒരുക്കിയിരിക്കുന്ന വാഹനത്തിന്റെ എക്സ് ഷോറൂം വില 27.79 ലക്ഷം രൂപയാണ്.

Also Read: നവംബറോടെ എത്തുന്നത് കിടിലൻ എസ് യു വികള്‍; അറിയാം വിപണിയിലേക്ക് എത്താൻ പോകുന്ന പുത്തൻ വാഹനങ്ങളുടെ വിശേഷങ്ങള്‍

79 kWh ന്റെ ബാറ്ററി പായ്ക്ക് ഊര്‍ജം നല്‍കുന്ന വാഹനം ഒറ്റത്തവണ ചാര്‍ജില്‍ 683 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. സൂപ്പര്‍ഹീറോ-തീമിലെത്തുന്ന ഇലക്ട്രിക് എസ്‌യുവി സാറ്റിൻ ബ്ലാക്ക് ബോഡി നിറത്തിലാണ് എത്തുന്നത്. സ്റ്റിയറിംഗ് വീൽ, കൺട്രോളർ, EPB, കീ ഫോബ് എന്നിവയില്‍ ബാറ്റ്മാൻ ലോഗോയും വാഹനത്തിന്റെ ഇൻഫിനിറ്റി റൂഫിൽ ഡാർക്ക് നൈറ്റ് ട്രൈലോജി എംബ്ലവുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News