ഇലക്ട്രിക് വാഹന വിപണിയും ഇനി മാരുതിയുടെ കയ്യിൽ ഭദ്രം; ഇ വിറ്റാരയുടെ എല്ലാ മോഡലുകളുടെയും വില പ്രഖ്യാപിച്ച് കമ്പനി

maruti e vitara prizes

ഇന്ത്യക്കാരുടെ ജനപ്രിയ ബ്രാൻഡായ മാരുതി രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയും കീഴടക്കാനെത്തുന്നു. ഇ വിറ്റാരയുടെ എല്ലാ മോഡലുകളുടെയും വില പ്രഖ്യാപിച്ചു. എതിരാളികളെക്കാൾ കുറഞ്ഞ വിലയിൽ കളിക്കിറങ്ങുന്നത് കളം പിടിക്കാൻ സഹായിക്കും എന്ന പ്രതീക്ഷയിലാണ് കമ്പനി. അടിസ്ഥാന മോഡലായ ഡെൽറ്റയുടെ വില 15.99 ലക്ഷം രൂപയാണ് വില വരുന്നത്. ഉയർന്ന മോഡലുകളായ സെറ്റ, ആൽഫ, ആൽഫ – ഡ്യുവൽ ടോൺ എന്നിവയ്ക്ക് 17.49 ലക്ഷം, 19.79 ലക്ഷം, 20.01 ലക്ഷം രൂപ എന്നിങ്ങനെയാണ് യഥാക്രമം വില.

മൂന്ന് വേരിയന്റുകളിലായി രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. ബേസ് വേരിയന്റായ ഡെൽറ്റയിൽ 49kWh ബാറ്ററി പാക്കും ആൽഫ, സെറ്റ വേരിയന്റുകൾക്ക് 61kWh ബാറ്ററി പാക്കുമാണ് ലഭിക്കുക. ബേസ് വേരിയന്റായ ഡെൽറ്റയിൽ 49kWh ബാറ്ററി പാക്കും ആൽഫ, സെറ്റ വേരിയന്റുകൾക്ക് 61kWh ബാറ്ററി പാക്കുമാണ് ലഭിക്കുക. ബാറ്ററി-ആസ്-എ-സർവീസ് (BaaS) എന്ന രീതിയിലും ഇ വിറ്റാര ലഭിക്കും. ഓരോ കിലോമീറ്റർ ഉപയോഗത്തിനും ഉപഭോക്താക്കൾക്ക് ബാറ്ററിക്ക് വാടക നൽകിയാൽ മതി.

ALSO READ; തത്കാൽ കിട്ടിയില്ലേ? സങ്കടപ്പെടേണ്ട; ട്രെയിനിൽ കൺഫോം ടിക്കറ്റ് ലഭിക്കാൻ ഇതാ ഒരു ‘സീക്രട്ട് ഹാക്ക്’

വിദേശിയും സ്വദേശിയുമായിട്ടുള്ള എതിരാളികൾ അരങ്ങുവാഴുന്ന മിഡ്-സൈസ് ഇലക്ട്രിക് എസ്‌യുവി വിഭാഗത്തിലേക്കാണ് ഇ വിറ്റാരയുമായി മാരുതി മത്സരത്തിന് ഇറങ്ങുന്നത്. ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്, എംജി വിൻഡ്‌സർ, മഹീന്ദ്ര BE 6, വിൻഫാസ്റ്റ് വിഎഫ് 6 എന്നിവരാണ് പ്രധാന എതിരാളികൾ. ഇതിൽ ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്, മഹീന്ദ്ര BE 6 എന്നിവരേക്കാൾ വില കുറവാണ് ഇ വിറ്റാരയ്ക്ക്.

49kWh ബാറ്ററി പാക്ക് മോഡലിന് 144 എച്ച്പി കരുത്തും 440 കിലോമീറ്റർ റേഞ്ചും ലഭിക്കുമ്പോൾ, 61kWh ബാറ്ററി പാക്കിന് 174 ബിഎച്ച്പി കരുത്തും 543 കിലോമീറ്റർ റേഞ്ചും ലഭിക്കും. 49kWh വേരിയന്റിന് 7.4kW ചാർജർ ഉപയോഗിച്ച് 10-ൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ 6.5 മണിക്കൂറും 61kWh ബാറ്ററി പാക്ക് വേർഷന് 9 മണിക്കൂറും എടുക്കുമെന്നാണ് കമ്പനി പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News