ഡിമാൻ്റ് ഇടിഞ്ഞോ? ആഭ്യന്തരവിപണിയിൽ മാരുതി സുസൂക്കിയുടെ പാസഞ്ചർ വാഹനങ്ങളുടെ വില്പന ഇടിഞ്ഞു

maruti suzuki sales drop

ആഭ്യന്തരവിപണിയിൽ മാരുതി സുസൂക്കിയുടെ പാസഞ്ചർ വാഹനങ്ങളുടെ വില്പനയിൽ ഇടിവ് സംഭവിച്ചു. ആൾട്ടോ, എസ്-പ്രസ്സോ മുതലായ ചെറുകാറുകളുടെ വില്പനയിൽ വമ്പൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 10,363 യൂണിറ്റായിരുന്നു ഈ സെഗ്മെന്റിലെ മുൻകാല വില്പനയെങ്കിൽ അത് ഇപ്പോൾ 7,208 ആയി കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.

ബ്രെസ്സ, ഗ്രാൻഡ് വിറ്റാര, എർട്ടിഗ, ഫ്രോങ്ക്‌സ്, ജിംനി, എക്സ്എൽ6, ഇൻവിക്റ്റോ, വിക്റ്റോറിസ് മുതലായ യൂട്ടിലിറ്റി വാഹനങ്ങളുടെ വില്പനയിലും തിരിച്ചടി നേരിട്ടിട്ടുണ്ട്. 48,695 യൂണിറ്റാണ് ഈ സെഗ്മെന്റിലെ വില്പന. എന്നാൽ ഇതേ സെഗ്മെന്റിൽ കഴിഞ്ഞ സെപ്റ്റംബറിലെ 61,549 യൂണിറ്റായിരുന്നു.

Also Read: ഹെൽമെറ്റ് സുരക്ഷയ്ക്ക് വേണ്ടിയാണ്; വാങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

വാനുകളുടെ സെഗ്മെന്റിൽ കഴിഞ്ഞ വർഷത്തെ 11,908 യൂണിറ്റിൽ നിന്ന് 10,035 യൂണിറ്റായും വില്പന കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലെ 3,099 യൂണിറ്റുകളായിരുന്നു ലഘു വാണിജ്യ വാഹനങ്ങളുടെ വില്പനയെങ്കിൽ അത് ഈ വർഷമായപ്പോൾ 2,891 യൂണിറ്റായി കുറവ് രേഖപ്പെടുത്തി.

ആഭ്യന്തര പാസഞ്ചർ വാഹന വില്പനയിൽ വലിയൊരു തിരിച്ചടിയാണ് മാരുതി നേരിട്ടത്. മുൻവർഷങ്ങളിൽ വില്പന 144,962 യൂണിറ്റുകളായിരുന്നുവെങ്കിൽ അത് ഇക്കൊല്ലം 132,820 യൂണിറ്റായി ഇടിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News