
മാരുതി ഉടനെ ഇറക്കുന്ന രണ്ട് മോഡലുകള്‍ എത്തുന്നത് വലിയ മൈലേജോടെ. ഇലക്ട്രിക് ശ്രേണിയില്‍ ഇ-വിറ്റാരയും പെട്രോള്‍ ഇന്ധനത്തില്‍ മുഖം മിനുക്കിയെത്തുന്ന ഫ്രോങ്സുമാണ് വിപണിയില്‍ ഇറക്കുന്നത്. മാരുതി ഫാന്‍സ് കാത്തിരിക്കുന്ന വാഹനമാണ് ഇ- വിറ്റാര.
അടിമുടി മാറ്റവുമായാണ് ഫ്രോങ്സ് എത്തുന്നത്. ഡിസൈനിലും ഇന്റീരിയറിലും ഫീച്ചറുകളിലുമെല്ലാം മാറ്റം ദൃശ്യമാകും. ഇന്ധനക്ഷമത കൂടിയ ഹൈബ്രിഡ് എന്‍ജിന്‍ ആണ് പ്രധാന സവിശേഷത. ലിറ്ററിന് 35 മുതല്‍ 40 വരെ കിലോമീറ്റര്‍ മൈലേജ് പ്രതീക്ഷിക്കാം. അഡാസ് സുരക്ഷാ ഫീച്ചറുകളുമുണ്ടാകും. 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ Z12ഇ പെട്രോള്‍ എന്‍ജിനാവും ഇതിന്.
കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍ അവതരിപ്പിച്ച ഇ വിറ്റാരക്കും നല്ല റേഞ്ചുണ്ടാകും. 500 കിലോമീറ്ററിനടുത്ത് വരെ റേഞ്ചുണ്ടാകുമെന്നാണ് പ്രതീക്ഷ. മൂന്ന് ഡ്രൈവ്ട്രെയിനുകളാണ് ഈ മോഡലില്‍ ഉള്‍പെടുത്തുക. ഫ്രണ്ട് വീല്‍ ഡ്രൈവില്‍ 49kWh ബാറ്ററി, ഡ്യുവല്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവില്‍ 61kWh ബാറ്ററിയുമാണ് വരിക. നിരവധി ഫീച്ചറുകളുമുണ്ടാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

