തവിടുപൊടി ആക്ഷേപം ഇനി വിലപ്പോകില്ല; നെക്‌സ, അരീന മോഡലുകളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താന്‍ മാരുതി

maruti-nexa-safety-feature

കാറുകളിലെ സുരക്ഷാ ഫീച്ചറുകള്‍ വര്‍ധിപ്പിച്ച് മാരുതി സുസുക്കി. നെക്‌സ സേഫ്റ്റി ഷീല്‍ഡ്, അരീന സേഫ്റ്റി ഷീല്‍ഡ് പദ്ധതി പ്രകാരമാണിത്. നെക്‌സ പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ വാർത്ത.

ആറ് എയര്‍ബാഗുകള്‍, ഇ ബി ഡിയുള്ള എ ബി എസ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റുള്ള ഇ എസ് പി, റിവേഴ്സ് പാര്‍ക്കിങ് എയ്ഡുകള്‍, റിമൈന്‍ഡറുകളുള്ള ത്രീ-പോയിന്റ് ഇ എല്‍ ആര്‍ സീറ്റ് ബെല്‍റ്റുകള്‍, ഐസോഫിക്സ് ചൈല്‍ഡ് സേഫ്റ്റി ആങ്കറേജുകള്‍, കാല്‍നട യാത്രക്കാര്‍ക്കുള്ള സംരക്ഷണം തുടങ്ങിയ സവിശേഷതകളോടെയാണ് നെക്സയിലും അരീനയിലും സേഫ്റ്റി ഷീല്‍ഡ് വരുന്നത്.

Read Also: ഓട്ടോമാറ്റിക് വാഹനം സ്വന്തമാക്കാൻ പ്ലാനുണ്ടോ? 10 ലക്ഷം രൂപയുണ്ടെങ്കിൽ ഈ ലിസ്റ്റ് ഒന്ന് ഓർത്തുവെച്ചോ

കൂടാതെ, വിദ്യാഭ്യാസ സംരംഭങ്ങള്‍, നിയമപാലകര്‍ക്കുള്ള സഹായം, അടിയന്തര പരിചരണ പരിപാടികള്‍ എന്നിവയിലൂടെ കമ്പനി റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ബേസിക് ഹാച്ച്ബാക്കുകള്‍ മുതല്‍ ഉയര്‍ന്ന നിലവാരമുള്ള എസ് യു വികള്‍ വരെയുള്ള വിവിധ വാഹനങ്ങളില്‍ ഇ എസ് സി, ആറ് എയര്‍ബാഗുകള്‍ തുടങ്ങിയ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News