
ഇന്ത്യൻ വാഹന വിപണിയിൽ രാജാവ് ഒരാളെ ഉള്ളൂ – മാരുതി സുസുക്കി. എതിരാളികൾ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും മാരുതിയുടെ സിംഹാസനത്തിന് ഇളക്കം തട്ടിയിട്ടില്ല. എന്നുമാത്രമല്ല, വിൽപനയിൽ ഒരടിപോലും പിന്നോട്ടില്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതും. 2025-26 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ചരിത്ര റെക്കോർഡ് അടിച്ചെടുത്താണ് കമ്പനി തങ്ങളുടെ അധികാരം ഇന്ത്യൻ വിപണിയിൽ അരക്കിട്ടുറപ്പിച്ചത്.
2025 ഡിസംബർ വരെയുള്ള സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 17,46,504 കാറുകളുടെ വിൽപ്പനയാണ് മാരുതി നടത്തിയത്. കഴിഞ്ഞ വർഷം 16.29 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച ഇടത്താണ് കമ്പനി ഇത്തവണ വൻ വർദ്ധനവ് നേടിയിരിക്കുന്നത്.
ALSO READ; വാഹനം രാവിലെ സ്റ്റാർട്ട് ചെയ്യുമ്പോൾ ഇങ്ങനെയാണോ ചെയ്യാറ്? ശ്രദ്ധിച്ചില്ലെങ്കിൽ പണിയാകും
കയറ്റുമതിയിലും മികച്ച മുന്നേറ്റമാണ് കമ്പനി നടത്തിയത്. 3,10,559 യൂണിറ്റുകളാണ് ഇക്കാലയളവിൽ മാരുതി കയറ്റി അയച്ചത്. 2024-25 സാമ്പത്തിക വർഷത്തിലെ ഒമ്പത് മാസം കൊണ്ട് അറ്റ വിൽപ്പന 1,24,290 കോടി രൂപയായും അറ്റാദായം 1,08,549 കോടിയായും കമ്പനിക്ക് ഉയർത്താനായി. ജിഎസ്ടി (GST) നിരക്കിലെ മാറ്റം മൂലം ചെറിയ കാറുകൾക്ക് വില കുറഞ്ഞതും ഉത്സവ സീസണും വിൽപ്പന വർദ്ധിക്കാൻ കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
2025-26 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ കയറ്റുമതി അളവ് 99,220 യൂണിറ്റുകളിൽ നിന്ന് 1,03,100 യൂണിറ്റായി ഉയർന്നത് മാരുതിയുടെ ‘മെയ്‌ഡ് ഇൻ ഇന്ത്യ’ വാഹനങ്ങൾക്ക് വിദേശത്തും സാന്നിധ്യം നേടിക്കൊടുത്തിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


