മാരുതി സുസുക്കി വിക്ടോറിസ്: സെപ്തംബർ 22 മുതൽ കൈയിലെത്തും: അറിയാം വാഹനത്തിന്റെ പ്രത്യേകതകളും വിലയും

Maruti Suzuki Victoris Price

ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിങ്ങ് നേടിയ മാരുതിയുടെ വിക്ടോറിസ് എസ്‌യുവി സെപ്തംബർ 22 മുതൽ ഡെലിവറി ചെയ്യും. 10.50 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്. മാരുതിയുടെ ഏറ്റ‍വും സുരക്ഷിതമായ കാർ എന്ന പേരും ഇതിനെടെ വിക്ടോറിസ് സ്വന്തമാക്കി. പപ്പടം എന്ന് വിളിച്ച് കളിയാക്കിയവർക്ക് ഉള്ള മാരുതിയുടെ മറുപടി കൂടിയാണ് വിക്ടോറിസ്.

1.5L NA പെട്രോൾ എഞ്ചിനിലെത്തുന്ന വാഹനത്തിന്റെ മോഡലിന് രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളും ലഭിക്കുന്നു. 139 Nm 103 bhp കരുത്തും ലഭിക്കുന്ന വാഹനം 5-സ്പീഡ് MT, 6-സ്പീഡ് AT ഓപ്ഷനുകളിലാണ് ലഭിക്കുക. 1.5L സ്ട്രോങ്-ഹൈബ്രിഡ് ഓപ്ഷനിലും വാഹനം ലഭ്യമാകും. കൂടാതെ ഫാക്ടറി ഫിറ്റഡ് CNG കിറ്റിന്റെ ഓപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയ AWD ലേഔട്ടിലും വിക്ടോറിസ് ലഭ്യമാകും.

Also Read: സൗദിയില്‍ നിസാന്‍ മാഗ്നൈറ്റ് തിരിച്ചുവിളിച്ചു; ബാധിച്ചത് 1,500-ലേറെ വാഹനങ്ങളെ

കറുപ്പും ഐവറിയും ചേർന്ന ഡ്യുവൽ-ടോൺ ഇന്റീരിയറുകളാണ് വാഹനത്തിന്റെ ലഭിക്കുന്നത്. 10.1 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ-എക്സ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റും 5.1 ചാനൽ ഡോൾബി അറ്റ്‌മോസ് സറൗണ്ട് സൗണ്ട് ലഭിക്കുന്ന എട്ട് സ്പീക്കറുകളും വാഹനത്തിന്റെ ഫീച്ചറിൽ ഉൾപ്പെടുന്നു.

മാരുതി സുസുക്കി വിക്ടോറിസ് വേരിയന്റുകളും വിലയും (എക്സ് ഷോറൂം)


1.5L NA സ്മാർട്ട് ഹൈബ്രിഡ് (പെട്രോൾ) – 5MT

  • എൽഎക്സ്ഐ: 10,49,900 ₹
  • വിഎക്സ്ഐ: 11,79,900 ₹
  • ZXi: 13,56,900 ₹
  • ZXi (O): 14,07,900 ₹
  • ZXi+: 15,23,900 ₹
  • ZXi+ (O): 15,81,900 ₹

1.5L NA സ്മാർട്ട് ഹൈബ്രിഡ് (പെട്രോൾ) – 6AT

  • വിഎക്സ്ഐ: 13,35,900 ₹
  • ZXi: 15,12,900 ₹
  • ZXi (O): 15,63,900 ₹
  • ZXi+: 17,18,900 ₹
  • ZXi+ (O): 17,76,900 ₹

1.5L NA സ്മാർട്ട് ഹൈബ്രിഡ് (പെട്രോൾ) – ഓൾഗ്രിപ്പ് സെലക്ട് (6AT)

  • ZXi+: 18,63,900 ₹
  • ZXi+ (O): 19,21,900 ₹

സ്ട്രോങ് ഹൈബ്രിഡ് (ഇ-സിവിടി)

  • വിഎക്സ്ഐ: 16,37,900 ₹
  • ZXi: 17,79,900 ₹
  • ZXi (O): 18,38,900 ₹
  • ZXi+: 19,46,900 ₹
  • ZXi+ (O): 19,98,900 ₹

1.5L NA പെട്രോൾ S-CNG – 5MT

  • എൽഎക്സ്ഐ: 11,49,900 ₹
  • വിഎക്സ്ഐ: 12,79,900 ₹
  • ZXi: 14,56,900 ₹

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News