ആ കാറുടമ ഇതെങ്ങനെ സഹിക്കും? എലിയെ പിടിക്കാൻ വേണ്ടി തെരുവുനായ മാരുതി XL6 കാറിന്റെ ബമ്പർ കടിച്ചുകീറി; വൈറൽ വീഡിയോ

dog-ruins-car

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ, ഏതൊരു കാറുടമയുടെയും നെഞ്ച് തകർക്കുന്നതാണ്. ഒരു പാർക്കിങ് മൈതാനത്ത് നിർത്തിയിട്ടിരുന്ന കാറിന്‍റെ ബമ്പർ ഒരു തെരുവുനായ കടിച്ചുകീറുന്നതാണ് വീഡിയോയിലുള്ളത്. കാറിന്‍റെ ബമ്പറിൽ ഒളിച്ചിരുന്ന എലിയെ പിടികൂടാനാണ് തെരുവുനായയുടെ ഈ ചെയ്ത്ത്. മാരുതി XL6 കാറിന്റെ ബമ്പറാണ് നായ നശിപ്പിച്ചത്. ഗോവയിലാണ് ഈ സംഭവം.

കാറിന്‍റെ മുൻവശത്തെ ബമ്പറിനുള്ളിൽ ഒളിച്ചിരുന്ന എലിയെ പിടികൂടാൻ വേണ്ടിയാണ് നായ അതിക്രമം നടത്തിയതെന്ന് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. എലിയെ പിടികൂടാനായി നായ കാറിന്റെ ബമ്പറിൽ കടിച്ചുപിടിച്ച് ശക്തിയായി വലിക്കുകയും, ബമ്പറിന്റെ ഒരു ഭാഗം പൂർണ്ണമായും വലിച്ചെടുക്കുകയും ചെയ്യുന്ന രംഗം വീഡിയോയിൽ വ്യക്തമാണ്. ബമ്പർ ഊരിപ്പോന്നതോടെ, നായ എലിയെ പിടികൂടുകയും അവിടെ നിന്ന് ഓടിപ്പോകുകയും ചെയ്തു.

Also Read- ഉത്തർപ്രദേശിൽ പട്ടാപ്പകൽ അച്ഛനൊപ്പം സ്കൂട്ടറിൽ വന്ന ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; വീഡിയോ വൈറൽ

ഈ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതേത്തുടർന്ന് വലിയ ചർച്ചകളാണ് നടക്കുന്നത്. എങ്ങനെ കാർ സുരക്ഷിതമായി പാർക്ക് ചെയ്യുമെന്ന ആശങ്ക മിക്കവരും പങ്കുവെച്ചു. കൂടാതെ ഈ കാറിന് ഇൻഷുറൻസ് എങ്ങനെ ക്ലെയിം ചെയ്യുമെന്നും, ആ കാറുടമയുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്നും ചർച്ചയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News