ബാറ്ററി സബസ്ക്രിപ്ഷൻ വർധിച്ചു; കൂടെ എംജി കോമറ്റ് ഇവിയുടെ വിലയും

MG Comet EV price hiked

ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യയുടെ ഇലക്ട്രിക് കാറായ എംജി കോമറ്റ് ഇവിയുടെ വിലയിൽ വർധനവ്. മെയ് മാസത്തിൽ ഇലക്ട്രിക് ഹാച്ച്ബാക്കിന് 36,000 രൂപ കൂട്ടിയതിന് പിന്നാലെയാണ് ഈ വിലക്കയറ്റം. എല്ലാ വേരിയന്റുകളിലും ഒഇഎം വില 15,000 രൂപ വരെ വർധിച്ചതായാണ് റിപ്പോർട്ടുകൾ.

എംജി കോമറ്റ് ഇവിയിൽ ബാറ്ററി-ആസ്-എ-സർവീസ് (BaaS) ഓപ്ഷനും ഇപ്പോൾ ലഭ്യമാണ്. ബാറ്ററി സബ്‌സ്‌ക്രിപ്‌ഷൻ മോഡലിന്റെ വാടക നിരക്കുകളും കമ്പനി പരിഷ്കരിച്ചിട്ടുണ്ട്. കിലോമീറ്ററിന് 3.1 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. ഈ നിരക്ക് 2.9 രൂപയായിരുന്നു. ബാറ്ററി-ആസ്-എ-സർവീസ് ഓപ്ഷൻ തിരഞ്ഞെടുക്കാത്തവർക്ക് എക്സിക്യൂട്ടീവ് വേരിയന്റിന്റെ വില 7.50 ലക്ഷം രൂപയാണ്. 7.36 ലക്ഷം രൂപയായിരുന്നു ഈ വാഹനത്തിന്റെ മുൻപത്തെ വില.

ALSO READ – ഇതിഹാസ നായകൻ എത്തിപ്പോയി; ഇലക്ട്രിക് കരുത്തിൽ നിരത്ത് ഭരിക്കാൻ കൈനറ്റിക്ക് സ്കൂട്ടർ തിരിച്ചെത്തി

എക്സൈറ്റ്, എക്സൈറ്റ് ഫാസ്റ്റ് ചാർജിങ് മോഡലുകളുടെ വിലയും 15,000 രൂപ വർധിച്ചിട്ടുണ്ട്. ഇപ്പോൾ എക്സൈറ്റിന് ₹8.57 ലക്ഷം (എക്സ്-ഷോറൂം) രൂപയും എക്സൈറ്റ് ഫാസ്റ്റ് ചാർജിങിന് 8.97 ലക്ഷം (എക്സ്-ഷോറൂം) രൂപയുമാണ് വില. എക്സ്ക്ലൂസീവ് ഫാസ്റ്റ് ചാർജിംഗ്, ബ്ലാക്ക്സ്റ്റോം എഡിഷൻ വേരിയന്റുകൾക്ക് 14,000 രൂപയും വർധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News