നിങ്ങ‍ളുടെ വാഹനങ്ങളുടെ ശബ്ദം മറ്റൊരാളുടെ വേദനയാകാതെയിരിക്കട്ടെ

Noise pollution MVD

നിങ്ങളുടെ വാഹനങ്ങളുടെ തീവ്രശബ്ദം മറ്റൊരാളുടെ വേദന ആയി മാറാതെ ഇരിക്കട്ടെ. ശബ്ദ മലിനീകരണം എന്ന ജീവിതത്തെ ഏറ്റവും ശക്തമായി ബാധിക്കുന്ന ഭീഷണിയെ പറ്റി കേരള മോട്ടോർ വാഹനവകുപ്പിന്റെ ബോധവത്കരണ പോസ്റ്റ്. മുതിർന്നവരിൽ രക്തസമ്മർദ്ദവും വർധിപ്പിക്കുകയും, കുട്ടികളിൽ പഠനശേഷിയെ കുറയ്ക്കുകയും ഒക്കെ ചെയ്യുന്ന ശബ്ദമലിനീകരണത്തെ ഒ‍ഴിവാക്കണം എന്നും അനാവശ്യ ഹോൺ ഒഴിവാക്കി ശാന്തമായ ഒരു നാളെക്കായി നമ്മൾ ഓരോരുത്തരും മാറുക എന്നും എം വി ഡി എഫ് ബി പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ശബ്ദ മലിനീകരണം എന്നത് നമുക്ക് കാണാനാകാത്ത പക്ഷേ ജീവിതത്തെ ഏറ്റവും ശക്തമായി ബാധിക്കുന്ന ഒരു മറഞ്ഞു നിൽക്കുന്ന ഭീഷണിയാണ്. ഒരൊറ്റ നിമിഷത്തെ ആവേശത്തിനായി മാറ്റിയ സൈലൻസറുകളുടെ കരളിളക്കുന്ന അമിത ശബ്ദം, ഹോൺ മുഴക്കങ്ങൾ, എഞ്ചിൻ ശബ്ദം എന്നിവ ചുറ്റുപാടുള്ളവരുടെ മനസ്സിനും ശരീരത്തിനും വേദനയാകുന്നു. ഓരോ അമിത ശബ്ദവും മുതിർന്നവരിൽ രക്തസമ്മർദ്ദവും വർധിപ്പിക്കുകയും, കുട്ടികളിൽ പഠനശേഷിയെ കുറയ്ക്കുകയും, കുഞ്ഞിന്റെ ഉറക്കവും, വിദ്യാർത്ഥിയുടെ സ്വപ്നങ്ങളും തകർക്കുന്നുണ്ടെന്ന് നാം തിരിച്ചറിയണം.

നമുക്ക് ഒരു നിമിഷം കേട്ടാൽ മറക്കാവുന്ന ശബ്ദം മറ്റൊരാളുടെ സ്ഥിരമായ വേദനയായി മാറാതിരിക്കാൻ ഉത്തരവാദിത്തത്തോടെ വാഹനങ്ങൾ ഉപയോഗിക്കുകയും അനാവശ്യ ഹോൺ ഒഴിവാക്കുകയും ചെയ്യണം.

വാഹനത്തിന്റെ ഭംഗി ശബ്ദത്തിലല്ല — ഉത്തരവാദിത്തത്തിലാണ്. ശാന്തമായ ഒരു നാളെക്കായി… നമ്മൾ ഓരോരുത്തരും മാറുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News