വാഹന പ്രേമികളെ ശാന്തരാകൂ… പുതിയ ഡിസൈറെത്തുന്നു; വിലയറിയേണ്ടേ?

ഇന്ത്യൻ വാഹന രം​ഗത്ത് തരം​ഗം സൃഷ്ടിച്ച ജനങ്ങളുടെ പ്രിയപ്പെട്ട വാഹനാമാണ് മാരുതി സൂസൂക്കി ഡിസൈർ. പുതിയ ഫീച്ചറുകളൊരുക്കിയാണ് വാഹനം പുറത്തിറങ്ങിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ പുതുതലമുറ ഡസൈറിനെയാണ് മാരുതി സുസുക്കി ഇപ്പോൾ അവതരിപ്പിച്ചത്. യാത്രാസൗകര്യത്തിനും സുരക്ഷയ്ക്കും കൂടുതൽ പ്രാധാന്യം നൽകുന്ന മാറ്റങ്ങളോടെയാണ് ഈ കോമ്പാക്റ്റ് സെഡാൻ എത്തിയിരിക്കുന്നത്. കുടുംബ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഡിസൈറും ഫീച്ചറുകളും പുതുക്കിയിരിക്കുന്നത്.

പുതിയ ഡസൈറിന്റെ എല്ലാ വേരിയന്റുകളിലും ആറു എയർബാഗുകൾ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഈ വിഭാഗത്തിൽ ആദ്യമായി ഫാക്ടറി ഫിറ്റഡ് സൺറൂഫും ഡസൈറിലുണ്ട്. ആധുനിക സവിശേഷതകൾ തേടുന്ന ഉപഭോക്താക്കൾക്ക് ഇത് കൂടുതൽ ആകർഷകമാക്കുന്നു. ഏകദേശം 9 ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതൽ വില ആരംഭിക്കുമെന്നാണ് സൂചന.

Also read; കെടിഎം പ്രേമികളെ ഇതിലെ…; ആർസി 160 ഇന്ത്യയിൽ അവതരിപ്പിച്ചു, വില അറിയേണ്ടേ ?

അപ്‌ഡേറ്റുചെയ്‌ത ഹിയർടെക് പ്ലാറ്റ്ഫോമിലാണ് പുതിയ ഡസൈർ നിർമ്മിച്ചിരിക്കുന്നത്. ഇതിലൂടെ മെച്ചപ്പെട്ട റൈഡ് ക്വാളിറ്റിയും ഇന്ധനക്ഷമതയും ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു. ഹാച്ച്ബാക്കുകളിൽ നിന്ന് ഒരു പടി മുന്നിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക്, കുറഞ്ഞ ഉടമസ്ഥ ചെലവും വിപുലമായ സർവീസ് ശൃംഖലയും ഡസൈറിനെ ഒരു പരിഗണനയായാണ് മാറ്റുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News