
പുതുവർഷത്തിൽ ട്രെയിൻ സമയങ്ങളിലും മാറ്റം ഉണ്ടാകും. റെയിൽവേയുടെ പുതിയ സമയക്രമം ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകളുടെ സമയ ക്രമത്തിൽ മാറ്റം ഉണ്ടായിട്ടുണ്ട്.
ഇത് പ്രകാരം തിരുവനന്തപുരം-സിക്കന്ദരാബാദ് ശബരി എക്‌സ്പ്രസ് എറണാകുളത്ത് 30 മിനിറ്റ് നേരത്തേയെത്തും. 11.10ന് പകരം രാവിലെ 10.40ന് ആണ് എറണാകുളം ടൗണിലെത്തുക. അതേസമയം തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ല.
ALSO READ: തിരുവനന്തപുരത്തുനിന്ന് ബംഗളുരുവിലേക്ക് പോകാൻ 9 ട്രെയിനുകൾ; സമയക്രമം അറിയാം
പുതിയ സമയ ക്രമമനുസരിച്ച് ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി വൈകിട്ട് 4.55ന് പകരം 5.05ന് എറണാകുളത്ത് എത്തും. അതോടൊപ്പം ചെങ്കോട്ട വഴിയുള്ള കൊല്ലം-ചെന്നൈ എക്സ്പ്രസ് ഒന്നര മണിക്കൂർ നേരത്തേ ചെന്നൈയിലെത്തുമെന്നും റെയിൽവേ അറിയിച്ചു. വൈകിട്ട് 4ന് പുറപ്പെട്ട് രാവിലെ 6.05ന് ആണ് ട്രെയിൻ എത്തിച്ചേരുക. കൂടാതെ ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് 20 മിനിറ്റ് നേരത്തേ വൈകിട്ട് 4.30ന് എറണാകുളം ടൗണിൽ എത്തിച്ചേരും. ഇടയ്ക്കുള്ള സ്റ്റേഷനുകളിലെ സമയങ്ങളിൽ ചെറിയ വ്യത്യാസമുണ്ടെങ്കിലും തിരുവനന്തപുരത്ത് എത്തുന്ന സമയത്തിൽ മാറ്റമുണ്ടാകില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

