ടോപ് ഗിയറില്‍ കേരളത്തിലെ വാഹന രജിസ്ട്രേഷൻ: കേരളത്തില്‍ നിലവിലെ വാഹനങ്ങള്‍ 18,89,2383

Kerala Vehicle Registration

കേരളത്തിലെ വാഹന രജിസ്ട്രേഷന്റെ കണക്ക് പുറത്തുവിട്ട് എംവിഡി. 2025 ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് കേരളത്തില്‍ ആകെ നിലവിലുള്ള വാഹനങ്ങളുടെ എണ്ണം 18,89,2383 ആണ്. 2025 ൽ മാത്രം രജിസ്റ്റർ ചെയ്യപ്പെട്ടത് 8,78,863 വാഹനങ്ങളാണ്.

2024 നെ അപേക്ഷിച്ച് 2025ല്‍ 12.8 % കൂടുതലാണ് 2025 ൽ രജിസ്ട്രര്‍ ചെയ്യപ്പെട്ട വാഹനങ്ങളുടെ എണ്ണം. 2024 ൽ 7,79258 ഉം 2023 ൽ 7,59,251 എണ്ണം വാഹനങ്ങളായിരുന്നു രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നത്.

Also Read: ഒരു വവ്വാലിനെ കൊണ്ട് പിടിച്ച പുലിവാല്; നേത്രാവതി എക്സ്പ്രസ് മാഹിയിൽ നിർത്തിയിട്ടത് ഒന്നരമണിക്കൂർ

2025 ൽ രജിസ്റ്റർ ചെയ്യപ്പെട്ടത് 1,06,993 ഇലക്ട്രിക് വാഹനങ്ങളാണ്. ഇത് 2025 ൽ ആകെ രജിസ്റ്റർ ചെയ്യപ്പെട്ട വാഹനങ്ങളുടെ 12.1% വരും മുൻ വർഷങ്ങളിലേതു പോലെ ഈ വർഷവും ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്യപ്പെട്ടത് ഇരുചക്ര വാഹനങ്ങളാണ് 5,72,995
2,36,435 മോട്ടോർ കാറുകളും 10,827 മോട്ടോർ കാബുകളും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.

ഡിസംബർ 2025ലെ അവസാന ദിനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകുമ്പോൾ കണക്കുകളിൽ നേരിയ വ്യത്യാസം വന്നേക്കാമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News